സൗദി മീഡിയ ഫോറത്തിൽ ശ്രദ്ധപിടിച്ചുപറ്റി സാറ, മുഹമ്മദ് റോബോട്ടുകൾ
text_fieldsസൗദി മീഡിയ ഫോറത്തിൽ അവതരിപ്പിച്ച മുഹമ്മദ്, സാറ റോബോട്ടുകൾ
റിയാദ്: വെള്ളിയാഴ്ച വൈകീട്ട് റിയാദിൽ സമാപിച്ച ത്രിദിന സൗദി മീഡിയ ഫോറം 2025 സമ്മേളന നഗരിയിൽ ഒരുക്കിയ ഫ്യൂച്ചർ ഓഫ് മീഡിയ പ്രദർശനത്തിൽ (ഫോമിക്സ്) അവതരിപ്പിച്ച സാറ, മുഹമ്മദ് എന്നീ റോബോട്ടുകൾ സന്ദർശകരുടെ ശ്രദ്ധപിടിച്ചുപറ്റി. സൗദി ഡിജിറ്റലുമായി സഹകരിച്ച് ഇന്ററാക്ടിവ് കഴിവുകളോടെയാണ് ഇവ വികസിപ്പിച്ചത്. അന്വേഷണങ്ങളോട് പ്രതികരിക്കാനും വിപുലമായ ജോലികൾ ചെയ്യാനും കഴിയുന്നതാണിത്. രണ്ട് റോബോട്ടുകളുടെയും സാന്നിധ്യം സന്ദർശകരുടെ അനുഭവം വർധിപ്പിക്കുന്നതിന് സഹായകമായി. ആധുനിക സാങ്കേതികവിദ്യയും മാധ്യമങ്ങളും തമ്മിലുള്ള സംയോജനം ഉൾക്കൊള്ളുന്നതാണിത്. മാധ്യമ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വിപുല കഴിവുകൾ പര്യവേക്ഷണം ചെയ്യാൻ താൽപര്യമുള്ളവർക്ക് ഇത് അവസരം നൽകുന്നു.
മീഡിയ വ്യവസായത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വർധിച്ചുവരുന്ന പങ്ക് പ്രതിഫലിപ്പിക്കുന്നതാണ് ഈ റോബോട്ടുകൾ. വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യകൾ അടിസ്ഥാനമാക്കിയുള്ള സംവേദനാത്മക അനുഭവങ്ങൾ നൽകുന്നതിനു പുറമെ വാർത്തകൾ പരിശോധിക്കാനും മാധ്യമ പ്രവണതകൾ വിശകലനം ചെയ്യാനും ഇത് ഉപയോഗിക്കാം. ഏറ്റവും പുതിയ മീഡിയ ടെക്നോളജികൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു പ്രധാന പ്ലാറ്റ്ഫോമാണ് ഫോമിക്സ് എക്സിബിഷൻ.
ബ്രോഡ്കാസ്റ്റിങ്, ഡിജിറ്റൽ പ്രൊഡക്ഷൻ മേഖലകളിലെ നൂതനാശയങ്ങളെക്കുറിച്ച് പഠിക്കാനും വ്യവസായ വിദഗ്ധരുമായും മാധ്യമപ്രവർത്തകരുമായും സംവദിക്കാനും ഇത് പങ്കാളികൾക്ക് അവസരം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

