നവയുഗം സനു മഠത്തിൽ ചരമവാർഷിക അനുസ്മരണം
text_fieldsനവയുഗം സാംസ്കാരികവേദി സംഘടിപ്പിച്ച സനു മഠത്തിൽ അനുസ്മരണ പരിപാടി
ദമ്മാം: നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി നേതാവും ദല്ല മേഖല ഭാരവാഹിയും സാമൂഹികപ്രവർത്തകനുമായ സനു മഠത്തിലിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗം ചേർന്നു. നവയുഗം ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദമ്മാം കൊദറിയ മിഡിലീസ്റ്റ് വർക്ക്ഷോപ് ഹാളിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ് നന്ദകുമാർ അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം മുഖ്യപ്രഭാഷണം നടത്തി.
നവയുഗം ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി ഒട്ടേറെ പ്രവാസികളെ നിയമക്കുരുക്കുകളിൽനിന്നും തൊഴിൽപ്രശ്നങ്ങളിൽനിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാൻ സഹായിക്കുകയും നിതാഖത് കാലത്തും കോവിഡ് ബാധയുടെ കാലത്തും ഒക്കെ മറ്റുള്ളവരെ സഹായിക്കാൻ സജീവമായി പ്രവർത്തിക്കുകയും ചെയ്ത സനുവിന്റെ മനസ് എന്നും സാമൂഹികനന്മകൾക്ക് ഒപ്പമായിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു. മേഖല സെക്രട്ടറി നിസാം കൊല്ലം സനു മഠത്തിൽ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേന്ദ്രനേതാക്കളായ എം.എ. വാഹിദ് കാര്യറ, സാജൻ കണിയാപുരം, സജീഷ് പട്ടാഴി, ബിജു വർക്കി, ലത്തീഫ് മൈനാഗപ്പള്ളി, സംഗീത ടീച്ചർ, ബിനു കുഞ്ഞ്, രാജൻ കായംകുളം, റഷീദ് പുനലൂർ, പ്രഭാകരൻ എന്നിവർ സനുവിനെ അനുസ്മരിച്ചു സംസാരിച്ചു. മേഖല ഭാരവാഹികളായ വിനീഷ് സ്വാഗതവും വർഗീസ് നന്ദിയും പറഞ്ഞു.
16 വർഷത്തോളമായി ദമ്മാമിൽ പ്രവാസിയായ സനു മഠത്തിൽ കഴിഞ്ഞ ഏപ്രിൽ 22 നാണ് കൊദറിയയിലെ താമസസ്ഥലത്ത് ഉറക്കത്തിൽ മരിച്ചത്. ദമ്മാമിൽ സാമൂഹിക, സാംസ്ക്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിധ്യമായ സനു മഠത്തിൽ വിദ്യാർഥികാലം മുതൽക്കേ നാട്ടിലും സജീവ സാമൂഹിക രാഷ്ട്രീയപ്രവർത്തകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

