Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവൃദ്ധമാതാവിനെ...

വൃദ്ധമാതാവിനെ സൗദിയിലെത്തിച്ച്​ പരിചരിച്ച മക​െൻറ കഥ ചലച്ചിത്രമാകുന്നു

text_fields
bookmark_border
വൃദ്ധമാതാവിനെ സൗദിയിലെത്തിച്ച്​ പരിചരിച്ച മക​െൻറ കഥ  ചലച്ചിത്രമാകുന്നു
cancel

ദമ്മാം: രോഗിയും വൃദ്ധയുമായ അമ്മയെ ഒമ്പതു കൊല്ലമായി സൗദിയിലെത്തിച്ച്​ പരിചരിച്ച കോഴിക്കോട്​ വെങ്ങേരി കള ത്തിൽ വീട്ടിൽ സന്തോഷി​​​െൻറ കഥ ടെലി ഫിലിമാകുന്നു. റിയാദിലെ കലാഭവൻ പ്രവർത്തകരാണ്​ മനുഷ്യനന്മയുടെ ഉറവ വറ്റാത് ത കഥക്ക്​ അഭ്രഭാഷ രചിക്കുന്നത്​. കഴിഞ്ഞ തിങ്കളാഴ്​ചയാണ്​ ‘ഗൾഫ്​ മാധ്യമം’ ഇൗ മക​​​െൻറയും അമ്മയുടെയും വാർത്ത പ ്രസിദ്ധീകരിച്ചത്​. സാമൂഹിക മാധ്യമങ്ങളിൽ വാർത്ത വൈറലായി. മറ്റ്​ മാധ്യമങ്ങൾ മനുഷ്യപ്പറ്റി​​​െൻറ ഇൗ കഥ പുനഃപ്ര സിദ്ധീകരിച്ചു.

വൃദ്ധ സദനങ്ങൾ വർധിക്കുകയും വൃദ്ധ മാതാപിതാകളെ നടതള്ളുന്നു എന്ന ആരോപണം പ്രവാസികളെ കുറിച്ച്​ കേൾക്കുകയും ചെയ്യുന്ന കാലത്താണ്​ അൽഷിമേഴ്​സ്​ ബാധിച്ച 82 കാരിയായ അമ്മയെ ഒരു മകൻ സൗദിയിൽ ​ പരിചരിച്ചത്​. വിസിറ്റിംഗ്​ വിസയിൽ നിരന്തരം അമ്മയെ സൗദിയിലേക്ക് കൊണ്ടുവരികയായിരുന്നു സന്തോഷ്​.​ അമ്മയെ ശിഷ്​ട കാലം ശുഷ്രൂഷിക്കാൻ ജോലി ഒഴിവാക്കി നാട്ടിലേക്ക്​ മടങ്ങിയത്​ കഴിഞ്ഞ ആഴ്​ചയാണ്​.
റിയാദ്​ കലാഭവൻ സാരഥി ഷാരോൻ ഷെരീഫാണ്​ വാർത്തയെ അടിസ്​ഥാനമാക്കി കഥയും തിരക്കഥയുമെഴുതി ടെലി ഫിലിം സംവിധാനം ചെയ്യുന്നത്​. മറ്റൊരു ടെലിഫിലിമെടുക്കാനുള്ള ചർച്ചകൾക്കിടയിൽ സുഹൃത്ത്​ ഗിരീഷ്​ കോഴിക്കോടാണ്​ ‘ഗൾഫ്​ മാധ്യമ’ത്തിൽ വന്ന ഇൗ വാർത്തയെ കുറിച്ച്​ സൂചിപ്പിച്ചതെന്ന്​ ഷാരോൺ പറഞ്ഞു. തിരക്കഥ രചന ആരംഭിച്ചതായി ഷാരോൺ ഷെരീഫ്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

ഒരു കലാ സൃഷ്​ടി സമൂഹത്തെ തൊട്ടുണർത്തുന്നതാവണമെന്ന തങ്ങളുടെ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ്​ ​ ഇത്തരമൊരു യഥാർഥ സംഭവം തങ്ങളുടെ മുന്നിലെത്തിയത്​. കൂടുതൽ പേരിലേക്ക്​ ഇതി​​​െൻറ നന്മയെ എത്തിക്കാൻ ദൃശ്യഭാഷ ഉപകരിക്കു​െമന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയിൽ തന്നെയായിരിക്കും ചിത്രീകരണം. താമസിയാതെ സിനിമ പൂർത്തിയാക്കും. നിർമാണത്തിന്​ സന്നദ്ധരായി പലരും മുന്നോട്ട്​ വന്നിട്ടുണ്ട്​. പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട്​ നിരവധി ടെലിഫിലിമുകളും ആൽബങ്ങളും നാടകങ്ങളും ഷാരോൺ സംവിധാനം ചെയ്​തിട്ടുണ്ട്​്​. ദമ്മാമിലെ കമ്പനി ജീവനക്കാരനായ കോഴിക്കോട്​ വേങ്ങേരി കളത്തിൽ വീട്ടിൽ സന്തോഷ്​്​ അച്​ഛൻ മരിച്ചതോടെ നാട്ടിൽ ഒറ്റപ്പെട്ടുപോയ അമ്മയെ സൗദിയിലേക്ക്​ കൊണ്ടുവരികയായിരുന്നു.

പത്ത്​ വർഷത്തിന്​ മുമ്പ്​ അമ്മയെ കൊണ്ടുവരു​േമ്പാൾ സന്തോഷ്​ വിവാഹം കഴിച്ചിരുന്നില്ല. വീൽചെയറിൽ കഴിയുന്ന അമ്മക്ക്​ ആവശ്യമായതെല്ലാം ഒരുക്കിവെച്ചാണ്​ സന്തോഷ്​ ജോലിക്ക്​ പോയിരുന്നത്​. ഉച്ചക്ക്​ കിട്ടുന്ന ഒരു മണിക്കൂർ ഇടവേളയിൽ വീട്ടിലെത്തി അമ്മക്ക്​ ആഹാരവും മരുന്നും നൽകി തിരികെ പോകും. ഏഴുവർഷം​ മുമ്പ്​ 53ാമത്തെ വയസ്സിലാണ്​ സന്തോഷ്​ വിവാഹം കഴിക്കുന്നത്​. സന്ദർശക വിസ കാലാവധി കഴിഞ്ഞിട്ടും അമ്മ രാജ്യത്ത് തങ്ങിയതിനുള്ള പിഴ 15000 റിയാൽ സന്തോഷിന്​ സൗദി അധികൃതർ ഒഴിവാക്കിക്കൊടുത്തു. അൽഷിമേഴ്​സ്​ ബാധിച്ചതോടെയാണ്​ നിയമവിരുദ്ധമായി അമ്മയെ സൗദിയിൽ നിർത്താൻ നിർബന്ധിതമായതെന്ന്​ സന്തോഷ്​ അധികൃതരെ അറിയിക്കുകയായിരുന്നു. മാത​ൃ സ്​നേഹത്തി​​​െൻറ അനുപമ മാതൃകക്കുള്ള അംഗീകാരം കൂടിയായിര​ുന്നു പിഴ ഒഴിവാക്കൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssanthoshmalayalam news
News Summary - santhosh-saudi-gulf news
Next Story