‘ശാന്ത സായാഹ്നം’ ഒരുക്കി കനിവ്
text_fieldsകനിവ് ശാന്ത സായാഹ്നത്തിൽ 2023ലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വർഗീസ് പെരുമ്പാവൂർ നിർവഹിക്കുന്നു
ദമ്മാം: കനിവ് സാംസ്കാരിക വേദി ഒരുക്കിയ ‘ശാന്ത സായാഹ്നം 2023’ ഖോബാർ നെസ്റ്റോയിൽ നടന്നു. കനിവ് പ്രസിഡൻറ് ബിജു ബേബി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നിർമാതാവും കലാസാംസ്കാരിക പ്രവർത്തകനുമായ ജോളി ലോനപ്പൻ ഉദ്ഘാടനം ചെയ്തു. സോഫിയ ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. 2023ലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വർഗീസ് പെരുമ്പാവൂർ നിർവഹിച്ചു. ജോളി ലോനപ്പന് കനിവിന്റെ ഉപഹാരം ഷാജി പത്തിച്ചിറ കൈമാറി. കെ.പി. ജോസ്, തോമസ് ഉതിമൂട്, പ്രസാദ് എം. ഐപ്പ്, ജെറി ബോയി എന്നിവർ സംസാരിച്ചു. സന്തോഷ് വർഗീസ് സ്വാഗതവും മോൻസി ചെറിയാൻ നന്ദിയും പറഞ്ഞു.
തുടർന്നു നടന്ന കലാസന്ധ്യയിൽ റോബിൻ ടൈറ്റസിന്റെ നേതൃത്വത്തിൽ ഗാനസന്ധ്യ, കിഴക്കൻ പ്രവിശ്യയിലെ ഗായകസംഘങ്ങൾ അവതരിപ്പിച്ച ശാന്തസംഗീതം എന്നിവ അരങ്ങേറി. ബിജു വർഗീസ്, സനീഷ് വർഗീസ്, സോണി തോമസ് എന്നിവർ നേതൃത്വം നൽകി. ദേവിക കലാക്ഷേത്ര, ദമ്മാം മസാകലീസ് തുടങ്ങി വിവിധ ഗ്രൂപ്പുകൾ അവതരിപ്പിച്ച നൃത്തങ്ങൾ, ഷിജു ജോൺ കലയപുരം രചനയും സന്തോഷ് ചങ്ങനാശ്ശേരി സംവിധാനവും നിർവഹിച്ച നാടകം എന്നിവയും അരങ്ങേറി. റജീന എൽസ ബിജു, ഷെയറ ഐസക്ക് എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

