സംസ്കൃതി ചര്‍ച്ച സംഗമം നാളെ
text_fieldsറിയാദ്: മലപ്പുറം ജില്ല കെ.എം.സി.സിക്ക് കീഴിലുള്ള 'സംസ്കൃതി' സാംസ്കാരിക വേദി റിയാദിലെ വിവിധ സാമൂഹ്യ സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ച് ചര്‍ച്ച സംഗമം നടത്തുന്നു. ശനിയാഴ്ച വൈകുന്നേരം ഏഴിന് ബത്ഹയിലുള്ള കെ.എം.സി.സി ഓഫീസില്‍ വെച്ച് 'മതം-വികസനം വോട്ടിന്റെ രാഷ്ട്രീയം' എന്ന വിഷയത്തിലാണ് ചര്‍ച്ച.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സത്താര്‍ താമരത്ത് (കെ.എം.സി.സി), ഷാജഹാന്‍ (ന്യൂ ഏജ്), എല്‍.കെ. അജിത് (ഒ.ഐ.സി.സി), മധു ബാലുശ്ശേരി (കേളി), ബാരിഷ് ചെമ്പകശ്ശേരി (പ്രവാസി വെല്‍ഫെയര്‍) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കും. കാലിക പ്രസക്തമായ വിഷയം വ്യത്യസ്ത കോണുകളിലൂടെ അവതരിപ്പിക്കുന്ന പരിപാടിയില്‍ മുഴുവന്‍ കെ.എം.സി.സി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് സംസ്കൃതി ഭാരവാഹികളായ അര്‍ഷദ് ബാഹസ്സന്‍ തങ്ങൾ, ജില്ലാ ജനറൽ സെക്രട്ടറി സഫീർ തിരൂർ, ജില്ലാ ആക്ടിങ് പ്രസിഡന്റ് ഷെരീഫ് അരീക്കോട്, ബഷീർ ഇരുമ്പുഴി എന്നിവര്‍ അഭ്യര്‍ഥിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

