ട്വൻറി ട്വൻറി ലോകകപ്പിലെ സഞ്ജുവിന്റെ താണ്ഡവം; ആവേശക്കടലായി തബൂക്കിലെ പ്രവാസികൾ
text_fieldsട്വൻറി ട്വൻറി ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ വിജയം
തബൂക്കിലെ പ്രവാസികൾ ആഘോഷിച്ചപ്പോൾ
തബൂക്ക്: ട്വൻറി ട്വൻറി ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ ആവേശകരമായ വിജയവും സഞ്ജു സാംസണിന്റെ ചരിത്രപരമായ ഇന്നിങ്സും തബൂക്കിലെ പ്രവാസികൾ ആഘോഷമാക്കി. സ്പോർട്സ് ഗ്രൂപ്പ് ഇന്ത്യയുടെ നേതൃത്വത്തിൽ ശരാലാം സൂക്കിൽ വെച്ച് കേക്ക് മുറിച്ചാണ് കായികപ്രേമികൾ തങ്ങളുടെ സന്തോഷം പങ്കിട്ടത്.
രാജ്യത്തിന് അഭിമാനകരമായ ഈ വിജയം മലയാളികൾക്ക് ഒരു ഉത്സവം പോലെയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ലോകകപ്പ് മത്സരത്തിൽ ആദ്യമായി ഒരു മലയാളി ഓപ്പണറായി ഇറങ്ങി ആദ്യ പന്ത് നേരിട്ട് ചരിത്രം കുറിച്ചതും, ഒട്ടനവധി റെക്കോർഡുകൾ ഭേദിച്ച് മുൻ ഇതിഹാസ താരങ്ങൾക്കൊപ്പം സഞ്ജു സാംസൺ ഇടംപിടിച്ചതും പ്രവാസികൾക്ക് ഇരട്ടി മധുരമായി. ആഘോഷ ചടങ്ങുകൾക്ക് ഖാദർ ഇരിട്ടി, അജ്മൽ പട്ടിക്കാട്, റിഷാദ് കണ്ണാപ്പി, ജലീൽ നീരോൽപാലം, ഗീ വർഗീസ് കെ. പോൾ, സയിദ് അരിയിൽ, ഇസ്മായിൽ പുള്ളാട്ട്, ജാബിർ ജീപാസ്, ഷാഫി സലൂൺ, അജി തിരുവനന്തപുരം, ഷറഫു റസ്മിയ, അലി പൊന്നാനി, മഷൂദ് പൊന്നാനി, ഇസ്മാഈൽ തിരൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

