Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംഘ്പരിവാർ ബുൾഡോസർ രാജ് അവസാനിപ്പിക്കുക -തനിമ സാംസ്‌കാരിക വേദി

text_fields
bookmark_border
Bulldozer rule
cancel
camera_alt

പ്രയാഗ് രാജിൽ ജാവേദ് മുഹമ്മദിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നു

Listen to this Article

ദമ്മാം: ലോക മുസ്ലിംകൾ ബഹുമാനപൂർവ്വം പിൻപറ്റുന്ന പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യാത്തതിൽ ജനാധിപത്യരീതിയിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും അവരുടെ വീടുകൾ തകർക്കുകയും ചെയ്യുന്ന യോഗി സർക്കാരിൻ്റെ ഫാഷിസ്റ്റ് നടപടിയിൽ തനിമ സാംസ്‌കാരിക വേദി കേന്ദ്ര സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. മുഴുവൻ മനുഷ്യർക്കുമായി ദൈവം നിയോഗിച്ച പ്രവാചകനെ നിന്ദിക്കുക വഴി ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർത്ത രാജ്യദ്രോഹികളായ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കാതെ അവർക്ക് പൊലീസ് സംരക്ഷണം നൽകുന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിലപാട് പ്രവാചകനിന്ദ നടത്തിയവർക്കുള്ള പ്രോത്സാഹനമാണ്. ഇതിനെതിരിൽ ജനാധിപത്യരീതിയിൽ പ്രതികരിച്ചവർക്കെതിരെയുള്ള നടപടികൾ അവസാനിപ്പിച്ച് പ്രവാചകനിന്ദ നടത്തിയവരെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് തനിമ സാംസ്‌കാരിക വേദി ആവശ്യപ്പെട്ടു.

പ്രവാചകനിന്ദ നടത്തിയവരെ പുറമേക്ക് തള്ളിപ്പറയുകയും അഭ്യന്തരമായി അവരെ സംരക്ഷിക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് സർക്കാരിന്റെ നിലപാട് കാപട്യമാണ്. സംഘ്പരിവാർ സർക്കാരിന്റെ മുസ്ലിം വേട്ടക്കെതിരെ മതേതര ജനാധിപത്യ ശക്തികളുടെ ശബ്ദം ഉയർന്നുവരേണ്ടതുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഈ വിഷയത്തിൽ സ്വീകരിക്കുന്ന മൗനം കൂടുതൽ അപകടകരമാണ്. സംഘ്പരിവാർ സർക്കാറിൻ്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുകയും മർദ്ദിക്കുകയും ചെയ്ത കേരള പൊലീസിൻ്റെയും നടപടി അപലപനീയമാണ്. മുസ്ലിം ഉന്മൂലനം ലക്ഷ്യം വെച്ച് സംഘ്പരിവാർ സർക്കാറുകൾ നടത്തുന്ന ഫാഷിസ്റ്റ് ഭീകരതക്കെതിരെ നിയമപരമായും ജനാധിപത്യപരമായും നടക്കുന്ന പ്രതിഷേധങ്ങളോട് എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും ഐക്യപ്പെടണമെന്നും തനിമ സാംസ്‌കാരിക വേദി പ്രസ്താവനയിൽ അഭ്യർഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sanghparivar must end bulldozer raj Thanima
Next Story