സംഗമം സോക്കർ 2025; താരങ്ങളുടെ പ്രതീകാത്മകമായ ലേലം വിളി സംഘടിപ്പിച്ചു
text_fieldsറിയാദ്: കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ സംഗമം കൾചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന 31ാമത് ഫുട്ബാൾ ടൂർണമെന്റായ 'സംഗമം സോക്കർ 2025' മത്സരങ്ങളോടനുബന്ധിച്ചു താരങ്ങളുടെ പ്രതീകാത്മക ലേലം വിളി സംഘടിപ്പിച്ചു.
31 വർഷത്തിലധികമായി മികച്ച രീതിയിൽ ഫുട്ബാൾ ടൂർണമെന്റ് നടത്തിവരുന്ന സംഗമം കൾചറൽ സൊസൈറ്റി റിയാദിലെ ഫുട്ബാൾ മത്സരവേദികളിലെ താരരാജാക്കന്മാരാണ്. താരലേല പരിപാടി എ.ജി.സി ഗ്രൂപ് ചെയർമാനും ക്ലൗഡ്ബറി ഡെന്റൽ ഇന്റർനാഷനൽ കാലിക്കറ്റ് മാനേജിങ് ഡയറക്ടറും ടൈഗ്രിസ് വാലി ഡയറക്ടറുമായ ടി. മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം മുഹമ്മദ് ഷാഹിൻ അധ്യക്ഷതവഹിച്ചു.
'സംഗമം സോക്കർ 2025' ഫുട്ബാൾ ടൂർണമെന്റ് ഒക്ടോബർ 10 മുതൽ 31 വരെ നാലാഴ്ചകളായി വൈകീട്ട് നാല് മുതൽ റിയാദിലെ ഓൾഡ് ഖർജ് റോഡ് ഇസ്കാൻ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക. സബ് ജൂനിയർ, ജൂനിയർ, ലെജൻഡ് വിഭാഗങ്ങളായി ഫുട്ബാൾ മത്സരങ്ങളും പെൺകുട്ടികളുടെ കായിക മത്സരങ്ങളും നടക്കും. നാലാഴ്ചകളിലായി 400ത്തിൽ അധികം സംഗമം കുടുംബിനികളടക്കം 1000 ത്തിലേറെ പേർ പങ്കെടുക്കും.
'സംഗമം സോക്കർ 2025' ലേലത്തിൽ റിയാദ് പ്യനീർസ് എഫ്.സി, തെക്കേപ്പുറം ഫാൽക്കൺസ്, എൽ ഫിയാഗോ എഫ്.സി, കിക്കേഴ്സ്സ് എഫ്.സി എന്നീ ടീം മാനേജ്മെന്റുകൾ 64 കളിക്കാരെ ലേലം വഴി വിളിച്ചെടുത്തു. റിയാദ് പ്യനീർസ് എഫ്.സി ചെയർമാൻ അബ്ദുള്ള ജാവേദ്, ഐക്കൺ പ്ലയർ ഫഹീം, ഹെഡ് കോച്ച് എം.എം റംസി, സി.ഇ.ഒ ഫഹദ് ബിൻ മുസ്തഫ, ടെക്നിക്കൽ ഡയറക്ടർ ലുത്ഫി ലുക്മാൻ, സി.ഫ്.ഒ മുഹമ്മദ് ഷഹബാസ്, ടീം മാനേജർ കെ.വി ഷമീർ, തെക്കേപ്പുറം ഫാൽക്കൺസ് ചെയർമാൻ കെ.എം ഇല്യാസ്, ഐക്കൺ പ്ലയർ ശഫാഫ്, ഹെഡ് കോച്ച് ആദം നാലകം, സി.ഇ.ഒ ഷാഹിദ് അബ്ദുസലാം, ടെക്നിക്കൽ ഡയറക്ടർ സിറാജ് മൂസ, സി.ഫ്.ഒ മഷർ അലി, ടീം മാനേജർ അബ്ദു റിഫായി, എൽ ഫിയാഗോ എഫ്.സി ചെയർമാൻ കെ.പി ഹാരിസ്, ഐക്കൺ പ്ലയർ ജാസ്സിം, ഹെഡ് കോച്ച് അജ്മൽ, സി.ഇ.ഒ പി.എം ഇല്യാസ്, ടെക്നിക്കൽ ഡയറക്ടർ എസ്.എം അബ്ദുൽ മജീദ്, സി.ഫ്.ഒ വി.എം റാഷിദ്, ടീം മാനേജർ എം.വി നൗഫൽ , കിക്കേഴ്സ് എഫ്. സി ചെയർമാൻ എസ്.എം യുനുസ്, ഐക്കൺ പ്ലയർ റമീസ്, ഹെഡ് കോച്ച് ആഷിഖ്, സി.ഇ.ഒ അനീസ് റഹ്മാൻ, ടെക്നിക്കൽ ഡയറക്ടർ മുഫീദ്, സി.എഫ്.ഒ ഫാരിസ് മുഹമ്മദ്, ടീം മാനേജർ കെ.എം ഷെമ്മി എന്നിവർ വിവിധ ടീമുകളെ പ്രധിനിധികരിച്ചു ചടങ്ങിൽ പങ്കെടുത്തു.
സംഗമം സ്പോർട്സ് കൺവീനർ ഡാനിഷ് ബഷീർ, റിസ്വാൻ അഹമ്മദ് എന്നിവർ 150 ഓളം പേർ പങ്കെടുത്ത ലേല നടപടികൾക്ക് നേതൃത്വം നൽകി. ബിലാൽ സക്കരിയയും ദിൽബർ ഡാനിഷും ചിത്രീകരിച്ച പരിപാടിയുടെ സോഷ്യൽ മീഡിയ ലൈവ് ടെലികാസ്റ്റ് നാട്ടിലുള്ളവരും ജി.സി.സി രാജ്യങ്ങളിലുമുള്ള നിരവധി ആളുകൾ വീക്ഷിച്ചു. ലേലത്തിലെ മികച്ച പെർഫോമൻസിനു കിക്കേഴ്സ് എഫ്.സി ടീം അർഹരായി.
സംഗമം എക്സിക്യൂട്ടിവ് അംഗങ്ങളായ ഇ.വി ഡാനിഷ്, ഇബ്നു, നദീം എന്നിവർ പരിപാടി നിയന്ത്രിച്ചു. സംഗമം വൈസ് പ്രസിഡന്റ് സലിം പള്ളിത്തായത്, മുൻ പ്രസിഡന്റ് കെ.എം ഇല്യാസ്, സീനിയർ എക്സിക്യൂട്ടിവ് അംഗം എം.വി നൗഫൽ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി എസ്.വി ഹനാൻ ബിൻ ഫൈസൽ സ്വാഗതവും ട്രഷറർ ഒ.കെ ഫാരിസ് നന്ദിയും പറഞ്ഞു. ആസിം അഹമ്മദ് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

