സംഗമം സോക്കർ ഫൈനൽ നാളെ ; പോരാട്ടം റിയാദ് പയനീർസ് എഫ്.സിയും തെക്കേപ്പുറം ഫാൽക്കൺസും തമ്മിൽ
text_fieldsസംഗമം കൾച്ചറൽ സൊസൈറ്റി സോക്കർ മൂന്നാം വാരത്തിൽ നടന്ന ജൂനിയർ ഫുട്ബാൾ മത്സര വിജയികളും സംഗമം ലെജൻഡ് ഫുട്ബാൾ മത്സര വിജയികളും
റിയാദ്: കോഴിക്കോട് നഗരത്തിലെ തെക്കേപ്പുറം പ്രവാസികളുടെ റിയാദിലെ കൂട്ടായ്മയായ സംഗമം കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന 31ാമത് ക്ലൗഡ്ബെറി ഡെൻറൽ ഇൻറർനാഷനൽ ബൈ.എ.ജി.സി സംഗമം സോക്കർ ഫൈനൽ വെള്ളിയാഴ്ച. റിയാദിലെ ദിറാബ് ദുറത് മലാബ് സ്റ്റേഡിയത്തിൽ വൈകീട്ട് 5.30 മുതൽ നടക്കുന്ന കലാശപ്പോരിൽ കെ.വി. ഫഹീം നയിക്കുന്ന റിയാദ് പയനീർസ് എഫ്.സിയും ശഫാഫ് നയിക്കുന്ന തെക്കേപ്പുറം ഫാൽക്കൺസും ഏറ്റുമുട്ടും. ഉച്ചക്ക് ശേഷം 3.30 മുതൽ സംഗമം സബ് ജൂനിയർ, കിഡ്സ് ഫുട്ബാൾ മത്സരങ്ങളും നടക്കും.
മൂന്നാംവാരത്തിൽ നടന്ന ആദ്യ കളിയിൽ തെക്കേപ്പുറം ഫാൽക്കൺസ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കിക്കേർസ് എഫ്.സിയെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. മാൻ ഓഫ് ദി മാച്ചായ തെക്കേപ്പുറം ഫാൽക്കൺസിെൻറ സൽമാനുള്ള ടൈം ഹൗസ് പുരസ്കാരം ഫോസ റിയാദ് പ്രസിഡൻറ് പി. നൗഷാദ് അലിയും സംഗമം ട്രോഫി സി.ടി. സുൾഫിക്കർ അലിയും ചേർന്നു സമ്മാനിച്ചു.രണ്ടാം മത്സരത്തിൽ എൽ ഫിയാഗോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപിച്ച് റിയാദ് പയനീർസും ഫൈനൽ ബർത്ത് ഉറപ്പിച്ചു. റിയാദ് പയനീർസിെൻറ റഷീദ് മാൻ ഓഫ് ദി മാച്ചായി. സംഗമം മുൻ പ്രസിഡൻറ് കെ.എം. ഇല്യാസ് പുരസ്കാരവും ലുഹ ഗ്രൂപ്പ് എം.ഡി തർഫിൻ ബഷീർ സംഗമം ട്രോഫിയും സമ്മാനിച്ചു.
ജൂനിയർ ഫുട്ബാൾ ഫൈനലിൽ ഫാഹിഖ് മാമ്മു നേതൃത്വം നൽകിയ അത്ലറ്റികോ അൽ ദിരിയ ഒരു ഗോളിന് ഖിദിയ യുനൈറ്റഡിനെ തോൽപിച്ചു. റെഹാൻ റംസി മാൻ ഓഫ് ദി മാച്ചായി.
സംഗമം മുൻ ഭാരവാഹി ഷഹൽ അമീൻ മാൻ ഓഫ് ദ മാച്ച് പുരസ്കാരം സമ്മാനിച്ചു. ഐ.പി. ഉസ്മാൻ കോയ, കെ.എം. ഇല്യാസ്, എസ്. അബ്ദുറഹ്മാൻ, ബാസിത് അരോമ, പി.ടി. അൻസാരി, ഫഹദ് മുസ്തഫ എന്നിവർ ജൂനിയർ വിഭാഗം ജേതാക്കളുടെയും റണ്ണേഴ്സിെൻറയും മെഡലുകൾ വിതരണം ചെയ്തു. ജൂനിയർ വിന്നേഴ്സ് ട്രോഫി എസ്.എം. മുഹമ്മദ് യൂനുസ് അലി സമ്മാനിച്ചു.
ലെജൻഡ് ഫുട്ബാൾ ഫൈനലിൽ കാലിക്കറ്റ് കൊമ്പൻസ്, മഞ്ഞപ്പട എഫ്.സിയെ തോൽപിച്ച് ജേതാക്കളായി.
പി. സലിം, എം.വി. നൗഫൽ, സിറാജ് മൂസ, അനീസ് റഹ്മാൻ, ഹസ്സൻ കോയ മുല്ലവീട്ടിൽ, മൊയ്ദു മൊല്ലൻറകം, കെ.പി. സിദ്ധീഖ്, ഷഹൽ അമീൻ എന്നിവർ സംഗമം ലെജൻഡ് ഫുട്ബാൾ റണ്ണേഴ്സിെൻറയും വിന്നേഴ്സിെൻറയും മെഡലുകൾ വിതരണം ചെയ്തു. സേഫ്റ്റി മോർ എം.ഡി കെ.പി. ഹാരിസ് ലെജൻഡ് ഫുട്ബാൾ വിന്നർ ട്രോഫി സമ്മാനിച്ചു. ചടങ്ങിൽ 23 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സംഗമം മുൻ ഭാരവാഹി ഷഹൽ അമീന് യാത്രയയപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

