സനീഷ് അനുസ്മരണം സംഘടിപ്പിച്ചു
text_fieldsനവയുഗം അൽഅഹ്സയിൽ സംഘടിപ്പിച്ച സനീഷ് അനുസ്മരണത്തിൽ നിന്ന്
അൽഅഹ്സ: അടുത്തിടെ അൽഅഹ്സയിൽ മരിച്ച സനീഷ് പുത്തൻപുരയ്ക്കലിനെ നവയുഗം സാംസ്കാരികവേദി അൽഅഹ്സ ഘടകം അനുസ്മരിച്ചു.
സനാഇയ യൂനിറ്റ് അംഗമായിരുന്നു സനീഷ്. സനാഇയ്യ സനീഷ് നഗറിൽ (സനാഇയ്യ യൂനിറ്റ് കമ്മിറ്റി ഓഫിസ്) നടന്ന അനുസ്മരണ യോഗത്തിൽ അൽഅഹ്സ മേഖല സെക്രട്ടറി സുശീൽകുമാർ അധ്യക്ഷത വഹിച്ചു.
മേഖല പ്രസിഡൻറ് സിയാദ് പള്ളിമുക്ക് അനുശോചന പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി സെക്രട്ടറി ദാസൻ രാഘവൻ, കേന്ദ്ര കമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം, ഷുഖൈഖ് യൂനിറ്റ് ട്രഷറർ ഷിബു താഹിർ, ശോഭ യൂനിറ്റ് സെക്രട്ടറി നിസാർ, ഹുഫുഫ് യൂനിറ്റ് സെക്രട്ടറി ഷിഹാബ് കരാട്ട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങിൽ ജീവകാരുണ്യപ്രവർത്തകൻ മണി മാർത്താണ്ഡം, അഖിൽ, ഷാജി അച്ചായൻ തുടങ്ങിവർ പങ്കെടുത്തു. സനാഇയ യൂനിറ്റ് അംഗം പ്രസാദ് സ്വാഗതവും സനീഷിെൻറ ബന്ധും യൂനിറ്റ് പ്രസിഡൻറുമായ രാജൻ നന്ദിയും പറഞ്ഞു.

