പി.സി. ജോർജ് ബി.ജെ.പിയിലെത്തിയതോടെ സയനൈഡ് ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറി -സന്ദീപ് വാര്യർ
text_fieldsകോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ റിയാദിൽ ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി
സംഘടിപ്പിച്ച ‘പാലക്കാടൻ തേര്’ പരിപാടിയിൽ സംസാരിക്കുന്നു
റിയാദ്: പി.സി. ജോർജ് ബി.ജെ.പിയിലെത്തിയതോടെ സയനൈഡ് ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. റിയാദിൽ ഒ.ഐ.സി.സി പാലക്കാട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ‘പാലക്കാടൻ തേര്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് പതിറ്റാണ്ട് മുമ്പ് പ്രവാസിയായി ജോലി ചെയ്ത നഗരമാണ് റിയാദെന്നും അന്ന് വിവിധ രാജ്യങ്ങളിലെ വ്യത്യസ്തരായ ആളുകളെ കാണാനും അവരുടെ രാജ്യത്തിന്റെ അവസ്ഥകൾ നേരിൽ ചോദിച്ച് മനസിലാക്കിയും അവരുമായി സൗഹൃദം പങ്കിടാനും ഞാൻ അവസരം കണ്ടെത്താറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയിൽനിന്ന് കോൺഗ്രസിലെത്തിയത് ഞാൻ എടുത്ത ശരിയായ തീരുമാനമായിരുന്നു എന്നത് എന്റെ ബോധ്യമാണ്. അതുകൊണ്ട് തന്നെ വിഷം ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയിൽ നിന്നും സ്നേഹത്തിന്റെ കടയിലേക്ക് വന്നതിൽ ഏറെ സന്തോഷമുണ്ട്. ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്കാണ് ഞാൻ ചേർന്നതെങ്കിൽ വിയ്യൂർ ജയിലിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറിയത് പോലെയാകുമായിരുന്നെന്നും സന്ദീപ് വാര്യർ പരിഹസിച്ചു.
ബത്ഹ അപ്പോളോ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷികാഘോഷ പരിപാടി ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ല പ്രസിഡന്റ് ഷിഹാബ് കരിമ്പാറ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ, റിയാദ് കെ.എം.സി.സി പ്രസിഡന്റ് സി.പി. മുസ്തഫ, ഒ.ഐ.സി.സി ഭാരവാഹികളായ സലീം കളക്കര, നവാസ് വെള്ളിമാട്കുന്ന്, നൗഫൽ പാലക്കാടൻ, പ്രമോദ് പൂപ്പാല, അമീർ പട്ടണത്ത്, മൃദുല വിനീഷ്, രാജു പാപ്പുള്ളി,
ഹകീം പട്ടാമ്പി, അനസ് മുസാഹ്മിയ, മാത്യൂസ് എറണാകുളം എന്നിവർ സംസാരിച്ചു. പ്രോഗാം കൺവീനർ സൈനുദ്ധീൻ കൊടക്കാടൻ ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മൊയ്തീൻ മണ്ണാർക്കാട് സ്വാഗതവും ജോയിൻ ട്രഷറർ നിഹാസ് നന്ദിയും പറഞ്ഞു. ജില്ലാകമ്മിറ്റിയുടെ മികച്ച പ്രവർത്തക പുരസ്കാര ജേതാവ് അബുതാഹിർ, ബിസിനസ് എക്സലന്റ് അവാർഡ് നേടിയ അബ്ദുൽ അനീസ്, വാർഷികത്തിന്റെ ഭാഗമായി ജില്ലാകമ്മിറ്റി ഏർപ്പെടുത്തിയ കൂപ്പൺ മത്സരത്തിലെ വിജയികൾ എന്നിവർക്കുള്ള സമ്മാനങ്ങളും ഫലകവും മുഖ്യാതിഥി സന്ദീപ് വാര്യർ വിതരണം ചെയ്തു. കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം
സമ്മാനമായ ഫയർ പ്ലറ്റ്സ് സമ്മാനമായ ഗോൾഡ് കോയിൻ രാജുവിനും രണ്ടാം സമ്മാനമായ ബ്ലുലൈറ്റ് എയർ കാർഗോ സമ്മാനിച്ച സൈക്കിൾ എ.ടി. സിദ്ധീഖിനും നൂറ കാർഗോ സമ്മാനിച്ച മൂന്നാം സമ്മാനമായ ഇലക്ട്രിക് ഓവൻ സിർജനും ലഭിച്ചു. കെൽക്കോ സമ്മാനമായ മെഗാ ബംപർ ഭാഗ്യശാലിയായി സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി തെരഞ്ഞെടുക്കപ്പെട്ടു. നിമിഷ നേരം കൊണ്ട് നിസാർ കുരിക്കൾ കാൻവാസിൽ വരച്ചെടുത്ത സന്ദീപ് വാര്യരുടെ ചിത്രം ചടങ്ങിൽ അദ്ദേഹത്തിന് കൈമാറി. രശ്മി വിനോദ്, റംഷി എന്നിവരുടെ നേതൃത്വത്തിൽ വിവിധ നൃത്തപരിപാടികളും റിയാദിലെ ഗായകർ അണിനിരന്ന ഗാനമേളയും അരങ്ങേറി. ഭൈമി സുബിൻ പരിപാടികൾ നിയന്ത്രിച്ചു.
ഷഹീർ കൊട്ടേകാട്ടിൽ, അനസ് കൂട്ടുപാത, മുഹദലി പെരുവമ്പ്, കരീം ആലത്തൂർ, ജോസ് കരിമ്പുഴ, അൻസാർ തൃത്താല, ഷാജഹാൻ, സലിം, ബെന്നി പൊമ്പ്ര, ഫാസിൽ പാലക്കാട്, ശ്യാം, ഹക്കിം ആലത്തൂർ, റഷീദ് പുലാപറ്റ, ജയൻ മുസാഹ്മിയ, അക്ബർ മുസാഹ്മിയ, ഷംസീർ പത്തിരിപ്പാല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

