സിറ്റി ഫ്ലവര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദീപ് വാര്യർ സന്ദർശിച്ചു
text_fieldsബത്ഹയിലെ സിറ്റി ഫ്ലവര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദീപ് വാര്യർ സന്ദർശിച്ചപ്പോൾ
റിയാദ്: ഹ്രസ്വ സന്ദര്‍ശനാർഥം സൗദി അറേബ്യയിലെത്തിയ സന്ദീപ് വാര്യര്‍ വിവിധ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തി. ബത്ഹയിലെ സിറ്റി ഫ്ലവര്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, മന്‍സൂറയിലെ മഞ്ചീസ് ഫ്രൈഡ് ചിക്കന്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.
പതിറ്റാണ്ടുകള്‍ മുമ്പ് റിയാദില്‍ പ്രവാസിയായിരുന്ന വേളയില്‍ ഒരു കുടക്കീഴില് മുഴുവന്‍ സാധനങ്ങളും ലഭിക്കുന്ന സ്ഥാപനങ്ങള്‍ വിരളമായിരുന്നു. മാത്രമല്ല, മലയാളികളുടെ നാടന്‍ ഭക്ഷ്യവിഭവങ്ങള്‍ പരിമിതമായി മാത്രമാണ് ലഭിച്ചിരുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. മലയാളികളുടെ അഭിരുചിക്കനുസരിച്ചുളള ഉൽപ്പന്നങ്ങള്‍ മലയാളി മാനേജ്മന്റെിന് കീഴില്‍ ലഭ്യമാക്കുന്നത് പ്രവാസികള്‍ക്ക് അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-ഇന്ത്യന്‍ ഉൽപ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലയില്‍ ലഭ്യമാക്കാന്‍ സിറ്റി ഫ്ലവറിന് കഴിയുന്നുണ്ട്. മൂന്ന് ഫ്ലോറിലെയും ഉൽപ്പന്നങ്ങള്‍ നോക്കി കണ്ട സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടു. ഭക്ഷണ പ്രിയനായതുകൊണ്ടാണ് പുതിയ രുചിക്കൂട്ടുകളും വിവിധ പ്രദേശങ്ങളിലെ ഭക്ഷ്യ വിഭവങ്ങളും പരീക്ഷിക്കുമെന്ന് മഞ്ചീസ് ഫ്രൈഡ് ചിക്കന്‍ സന്ദര്ശിച്ചച്ച ശേഷം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

