Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവടക്കൻ മേഖലയിൽ വൻ...

വടക്കൻ മേഖലയിൽ വൻ പൊടിക്കാറ്റ്​; താപനില താഴ്​ന്നു

text_fields
bookmark_border
വടക്കൻ മേഖലയിൽ വൻ പൊടിക്കാറ്റ്​; താപനില താഴ്​ന്നു
cancel
camera_alt?????? ???????? ??????? ????????????? ???????? ??????????????
അറാർ: വടക്കൻ മേഖലയിൽ ശക്​തമായ പൊടിക്കാറ്റ്​. ഇന്നലെയാണ്​ മേഖലയിൽ ശക്​തമായ പൊടിക്കാറ്റുണ്ടായത്​. മേഖലയിൽ കാലാവസ്​ഥ വ്യതിയാനം ഉണ്ടാകുമെന്ന്​ കാലാവസ്​ഥ വകുപ്പ്​ നേരത്തെ മുന്നറിയിപ്പ്​ നൽകിയിരുന്നു. പല സ്​ഥലങ്ങളിലും ദൂരക്കാഴ്​ച നന്നേ കുറഞ്ഞു. 
അറാറിലെ മുസാഇദിയ, ഫൈസലിയ ഡിസ്​ട്രിക്​റ്റുകളിൽ സ്​ട്രീറ്റ്​ ലൈറ്റ്​ പോസ്​റ്റുകൾ വീണതായും റിപ്പോർട്ടുണ്ട്​. 
പൊടിക്കാറ്റിനെ തുടർന്ന്​ ശ്വാസകോശ  അസുഖത്തിന്​ ചികിത്സ തേടി​ 65 പേർ ആശുപത്രിയിലെത്തിയതായി വടക്കൻ അതിർത്തി മേഖല ആരോഗ്യ ഒാഫീസ്​ വ്യക്​തമാക്കി. ആശുപത്രികൾക്ക്​ മേഖല ഗവർണർ ജാഗ്രതാ നിർദേശം നൽകിയിരുന്നു. മേഖലയിലെ ആംബുലൻസ്​ കേന്ദ്രങ്ങൾക്ക്​ റെഡ്​ക്രസൻറും​ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newssand storm
News Summary - sand storm-saudi-gulf news
Next Story