സൻആ എംബസിയുടെ േകാൺസുലാർ ഒാഫീസ് ജിദ്ദയിൽ; വിസ സേവനവും തുടങ്ങി
text_fieldsറിയാദ്: സംഘർഷഭരിതമായ യമനിലെ കോൺസുലാർ സേവനങ്ങൾക്ക് ജിദ്ദയിൽ ഒാഫീസ് തുടങ്ങാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ ഉത്തരവ്.
സൗദി അറേബ്യയുടെ യമൻ തലസ്ഥാനമായ സൻആയിലുള്ള എംബസിയുടെയും ഏഡനിലെ കോൺസുലേറ്റിെൻറയും കോൺസുലാർ അഫയേഴ്സ് ഒാഫീസാണ് ജിദ്ദയിൽ തുറക്കുന്നതെന്ന് യമനിലെ സൗദി അംബാസഡർ മുഹമ്മദഎ അൽ ജാബിർ അറിയിച്ചു. ജിദ്ദ േകാൺസുലാർ ഒാഫീസിൽ നിന്ന് വിസയും നൽകും.
എംബസിയും കോൺസുലേറ്റും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ പാസ്പോർട്ടും മറ്റുരേഖകളും സ്വീകരിച്ച് ജിദ്ദയിലേക്ക് അയച്ചുകൊടുക്കുകയായിരിക്കും ചെയ്യുക. സഹോദരരാജ്യമായ യമനോടുള്ള സൗദി അറേബ്യയുടെ ഉദാര സമീപനത്തിന് തെളിവാണ് രാജാവിെൻറ പുതിയ തീരുമാനമെന്ന് അംബാസഡർ മുഹമ്മദഎ അൽ ജാബിർ സൂചിപ്പിച്ചു.
സർവതുറകളിലുമുള്ള യമനി പൗരൻമാർക്കും സേവനം നൽകണമെന്ന താൽപര്യമാണ് ഇതിന് പിന്നിൽ. കാലതാമസമില്ലാതെ വിസ നടപടികൾ പൂർത്തിയാക്കാനും യമനി പൗരൻമാരിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കാനും എംബസിയും കോൺസുലേറ്റും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.