Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബ്​ഹ ആക്രമണത്തിന്​...

അബ്​ഹ ആക്രമണത്തിന്​ മറുപടി; സഖ്യ​േസന തിരിച്ചടിക്കുന്നു

text_fields
bookmark_border
അബ്​ഹ ആക്രമണത്തിന്​ മറുപടി; സഖ്യ​േസന തിരിച്ചടിക്കുന്നു
cancel
camera_alt??????? ????????? ??????? ?????????????? ??????????

ജി​ദ്ദ: സൗ​ദി​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​ങ്ങ​ളും ല​ക്ഷ്യ​മാ​ക്കി യ​മ​നി​ലെ വി​മ​ത ​വി​ഭാ​ഗ​മാ​യ ഹൂ​തി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ പ​ര​മ്പ​ര​ക്ക്​ പി​ന്നാ​ലെ അ​റ​ബ്​ സ​ഖ്യ​സേ​ന തി​രി​ച്ച​ടി ശ​ ക്​​ത​മാ​ക്കി. സ​ൻ​ആ പ്ര​വി​ശ്യ​യി​ലെ ഹൂ​തി കേ​ന്ദ്ര​ങ്ങ​ളി​ൽ ബോം​ബ്​ വ​ർ​ഷ​മു​ൾ​പ്പെ​െ​ട തി​രി​ച്ച​ടി​ക​ളാ​ണ്​ ന​ൽ​കു​ന്ന​ത്. ഹൂ​തി മേ​ഖ​ല​ക​ളി​ല്‍നി​ന്ന്​ മാ​റാ​ന്‍ യ​മ​നി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍ക്ക് നി​ര്‍ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സൗ​ദി-​യ​മ​ൻ അ​തി​ര്‍ത്തി​ക​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ണ്. എ​ല്ലാ അ​ന്ത​ർ​ദേ​ശീ​യ നി​യ​മ​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ടു​ള്ള തി​രി​ച്ച​ടി​യാ​ണ്​ ന​ൽ​കു​ന്ന​തെ​ന്ന്​ സൗ​ദി അ​റേ​ബ്യ നേ​ത​ൃ​ത്വം ന​ൽ​കു​ന്ന സ​ഖ്യ​സേ​ന വ​ക്​​താ​വ്​ കേ​ണ​ൽ തു​ർ​ക്കി അ​ൽ മാ​ലി​കി പ​റ​ഞ്ഞു. ഹൂ​തി കേ​ന്ദ്ര​ങ്ങ​ളി​ൽ തി​രി​ച്ച​ടി ന​ൽ​കി​ത്തു​ട​ങ്ങി​യ കാ​ര്യം അ​ദ്ദേ​ഹം സ്​​ഥി​രീ​ക​രി​ച്ചു.

ഹൂ​തി​ക​ൾ​ക്ക്​ വ​ൻ​തോ​തി​ൽ ആ​ൾ​നാ​ശ​മു​ണ്ടാ​ക്കി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ചെ ദ​ക്ഷി​ണ സൗ​ദി​യി​ലെ അ​ബ്​​ഹ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ ക്രൂ​യി​സ്​ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന്​ പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​​​​ച്ചെ അ​ബ്​​ഹ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും പ​രി​സ​ര​ത്തെ ഖ​മീ​സ്​ മു​ശൈ​ത്ത്​ പ​ട്ട​ണ​ത്തി​ലേ​ക്കും ഹൂ​തി​ക​ൾ അ​ഞ്ച്​ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി. 26 പേ​ർ​ക്കാ​ണ്​​ ബു​ധ​നാ​ഴ്​​ച​ത്തെ വി​മാ​ന​ത്താ​വ​ള ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​ങ്ങ​ളും ല​ക്ഷ്യ​മാ​ക്കി ഹൂ​തി​ക​ൾ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​ന്​ ത​ട​യി​ടു​മെ​ന്ന്​ സൗ​ദി പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി അ​മീ​ർ ഖാ​ലി​ദ്​ ബി​ൻ സ​ൽ​മാ​ൻ അ​ന്നു​ത​ന്നെ പ്ര​സ്​​താ​വി​ച്ചി​രു​ന്നു. ഇ​റാ​നാ​ണ്​ ഹൂ​തി​ക​ളു​ടെ പി​ന്നി​ൽ എ​ന്ന്​ ​ സൗ​ദി ആ​വ​ർ​ത്തി​ച്ചു. മേ​ഖ​ല​യെ തു​ട​ര്‍ച്ച​യാ​യി പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന ഇ​റാ​നെ​തി​രെ യു​ദ്ധ​മൊ​ഴി​ച്ചു​ള്ള ശി​ക്ഷാ ന​ട​പ​ടി വേ​ണ​മെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ആ​ദി​ല്‍ അ​ല്‍ ജു​ബൈ​റും പ്ര​സ്​​താ​വി​ച്ചു. ഇ​തി​നാ​യി യു.​എ​സു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​മെ​ന്നാ​ണ്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി​യ​ത്.

ജനവാസകേന്ദ്രങ്ങൾ ആക്രമിക്കുന്നത്​ നിർത്തണം –ഹൂമൻ റൈറ്റ്​സ്​ വാച്ച്​
ജിദ്ദ: ഇറാൻ പിന്തുണയോടെ യമനിലെ ഹൂതികൾ സൗദി അ​റേബ്യയിലെ ജനവാസകേന്ദ്രങ്ങൾക്കും വിമാനത്താവളത്തിനും നേരെ നടത്തുന്ന ആക്രമണങ്ങൾ യുദ്ധക്കുറ്റകൃത്യമാണെന്നും ആക്രമണം അവസാനിപ്പിക്കണമെന്നും ഹൂമൻ റൈറ്റ്​സ്​ വാച്ച്​ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അബ്​ഹ വിമാനത്താവളത്തിന്​ നേരെ നടന്ന ആക്രമണ പശ്​ചാത്തലത്തിലാണ് പ്രമുഖ മനുഷ്യാവകാശ സംഘടനയുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssana attack
News Summary - sana attack-saudi-gulf news
Next Story