സാംസ്കാരിക വൈവിധ്യവും മതേതരത്വവും ഇന്ത്യൻ സവിശേഷത: പി. ശ്രീരാമകൃഷ്ണൻ
text_fieldsജിദ്ദ: സാംസ്കാരിക വൈവിധ്യവും മതേതരത്വവും ഇന്ത്യൻ സവിശേഷതകളാണെന്ന് കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ് ണന്‍ അഭിപ്രായപ്പെട്ടു. വ്യത്യസ്ത മതങ്ങളും ജനവിഭാഗങ്ങളും പ്രാദേശിക സംസ്കൃതികളും ഭാഷാഭേദങ്ങളും കൂടിചേര്‍ന്നു ണ്ടാകുന്ന വൈവിധ്യമാര്‍ന്ന സമഗ്രതയാണ് ഇന്ത്യന്‍ സംസ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിദ്ദ നവോദയ സംഘടിപ് പിച്ച ‘സാംസ്കാരികോത്സവം – 2019’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിന് മാതൃകയായ ഇന്ത്യയുടെ ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുന്ന സാമൂഹിക അന്തരീക്ഷം ഒഴിവാക്കപ്പെടണം. നവോത്ഥാന നായകന്മാര്‍ പടുത്തുയര്‍ത്തിയ സംസ്കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കണമെന്നും സ്പീക്കർ പറഞ്ഞു.

നവോദയ പ്രസിഡൻറ് ഷിബു തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി വി.കെ റഉൗഫ് സംസാരിച്ചു. ജനറൽ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര സ്വാഗതവും രക്ഷാധികാരി സമിതി അംഗം കിസ്മത്ത് മമ്പാട് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികള്‍ അരങ്ങേറി. അനില്‍ നാരായണ സംവിധാനം ചെയ്ത് സുധാ രാജന്‍ കോറിയോഗ്രാഫി നിര്‍വഹിച്ച ‘അക്ഷരമുറ്റം’ നടന വിസ്മയമായി. നൃത്താധ്യാപിക പുഷ്്പ സുരേഷ് ചിട്ടപ്പെടുത്തിയ നൃത്തോത്സവവും അരങ്ങേറി. ഹനീഫ വാപ്പനു, ഓമനക്കുട്ടന്‍, സോഫിയ സുനില്‍, കോയ എന്നിവര്‍ സംഗീത സദസിന് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
