Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസംസം പാത്രങ്ങൾ മദീന...

സംസം പാത്രങ്ങൾ മദീന പള്ളിയിൽ പുനഃസ്ഥാപിച്ചു

text_fields
bookmark_border
സംസം പാത്രങ്ങൾ മദീന പള്ളിയിൽ പുനഃസ്ഥാപിച്ചു
cancel
camera_alt

കോവിഡിനെ തുടർന്ന്​ മുൻകരുതലായി എടുത്തുമാറ്റിയ സംസം പാത്രങ്ങൾ മദീനയിലെ മസ്​ജിദുന്നബവിയിൽ പുനഃസ്ഥാപിച്ചപ്പോൾ

മദീന: കോവിഡിനെ തുടർന്ന്​ മുൻകരുതലായി എടുത്തുമാറ്റിയ സംസം പാത്രങ്ങൾ മദീനയിലെ മസ്​ജിദുന്നബവിയിൽ പുനഃസ്ഥാപിച്ചു. ഒന്നര വർഷത്തോളമായി സംസം പാത്രങ്ങൾ എടുത്തു മാറ്റിയിട്ട്​. ആരോഗ്യമുൻകരുതൽ പാലിച്ചാണ്​ സംസം പാത്രങ്ങൾ തിരികെ സ്ഥാപിച്ചിരിക്കുന്നത്​.സംസം സുരക്ഷിതവും മലിനീകരണമില്ലാത്തതാണെന്നും ഉറപ്പുവരുത്താൻ മസ്​ജിദുന്നബവി കാര്യാലയത്തിനു ​കീഴിൽ നൂതന സജ്ജീകരണങ്ങളോടു​കൂടി പ്രത്യേക വകുപ്പ്​ പ്രവർത്തിക്കുന്നുണ്ട്​​.

പള്ളികളുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച പാത്രങ്ങളിൽനിന്ന്​ സാമ്പിളുകളെടുത്ത്​ ഇടക്കിടെ പരിശോധനക്ക്​ വിധേയമാക്കുന്നുണ്ട്​. ടാങ്കുകളും പാത്രങ്ങളും സംസം കുടിക്കാനുള്ള സ്ഥലങ്ങളും പൈപ്പുകളും കഴുകിയും അണുമുക്തമാക്കിയുമാണ്​ സംസം വിതരണം ചെയ്യുന്നത്​. ഇതിനായി പരിശീലനം നേടിയ തൊഴിലാളികളും രംഗത്തുണ്ട്​.

ഉംറക്കും ഹറമിൽ നമസ്​കരിക്കാനും അനുമതിപത്രം വേണമെന്ന്​ ആഭ്യന്തര മന്ത്രാലയം

ജിദ്ദ: മക്കയിലെ മസ്​ജിദുൽ ഹറാമിലെത്തി ഉംറ നിർവഹിക്കാനും നമസ്​കരിക്കാനും അനുമതിപത്രം വേണമെന്ന്​ ആവർത്തിച്ച്​ സൗദി ആഭ്യന്തര മന്ത്രാലയം. ഹറമിൽ ഉംറ നിർവഹിക്കാനും നമസ്​കരിക്കാനും ആഗ്രഹിക്കുന്നവർ അനുമതിപത്രം വേണമെന്ന നിർദേശം പാലിക്കണമെന്ന്​ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ പൗരന്മാരോടും വിദേശികളോടും ആവശ്യപ്പെട്ടു. നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ സുരക്ഷ ഉദ്യോഗസ്ഥർ ഹറമിലേക്ക്​ എത്തുന്ന എല്ലാ റോഡുകളിലും ചെക്ക്​ പോയൻറുകളിലും അവരുടെ ചുമതലകൾ നിർവഹിക്കുന്നുണ്ട്​. അനുമതിപത്രമില്ലാതെ ഉംറക്കെത്തുന്നവർക്കെതിരെ 10,000 റിയാലും നമസ്​കരിക്കാനെത്തുന്നവർക്ക്​ 1,000 റിയാലും പിഴയുണ്ടാകും​. കോവിഡ്​ മാറി പൊതുജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നതുവരെയും ഇതു തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samsam vessels
News Summary - Samsam vessels were restored in the Madinah mosque
Next Story