സമീക്ഷ സാഹിത്യ വേദി എം.ടി അനുസ്മരണ യോഗം നടത്തി
text_fieldsസമീക്ഷ സാഹിത്യ വേദി ജിദ്ദ സംഘടിപ്പിച്ച എം.ടി അനുസ്മരണ പരിപാടിയിൽ മുസാഫിർ സംസാരിക്കുന്നു
ജിദ്ദ: സമീക്ഷ സാഹിത്യ വേദി ജിദ്ദയിൽ എം.ടി അനുസ്മരണ യോഗം നടത്തി. മലയാളത്തിന്റെ മഹിമ ദേശാന്തരങ്ങളിലേക്ക് വ്യാപിപ്പിച്ച ഈ നൂറ്റാണ്ടിെൻറ എഴുത്തുകാരനാണ് എം.ടി വാസുദേവൻ നായരെന്ന് അനുസ്മരണ യോഗത്തിലെ പ്രസംഗകർ അഭിപ്രായപ്പെട്ടു. ഭാഷയെ പൊന്നും പൂവും പോലെ ഉപയോഗിച്ച എം.ടിയെ പോലുള്ള പ്രതിഭകൾ ഈ നൂറ്റാണ്ടിെൻറ പുണ്യമാണെന്നും സമീക്ഷ അഭിപ്രായപ്പെട്ടു. നവോദയ ഓഫിസിൽ ചേർന്ന ചടങ്ങിൽ ഹംസ മദാരി അധ്യക്ഷത വഹിച്ചു.
റഫീഖ് പത്തനാപുരം അനുശോചന പ്രമേയം അവതരിപ്പിച്ചു. ഷിബു തിരുവനന്തപുരം, മുസാഫിർ, ഹംസ മദാരി, റഫീഖ് പത്തനാപുരം, നൂറുന്നീസ ബാവ, റജിയ വീരാൻ, അനുപമ, സലീന മുസാഫിർ, ഷാജു അത്താണിക്കൽ, അഡ്വ. ഷംസുദ്ദീൻ, അബ്ദുല്ല മുക്കണ്ണി, സൈഫുദ്ദീൻ വണ്ടൂർ, വീരാൻ കുട്ടി, ഷറഫു കാളികാവ്, ബാബു വേങ്ങൂർ, ലാലു വേങ്ങൂർ, സലാം മമ്പാട്, ഗഫൂര്‍ മമ്പുറം, സുഗതന് കിനാശ്ശേരി, അമീന് വേങ്ങൂർ, താജുദ്ദീന് പോന്ന്യകുര്ശി, അഫ്സല് പാണക്കാട്, അദ്നാൻ, പി. സി അയൂബ്, ഫുലയില്, ബിജുരാജ് രാമന്തളി എന്നിവർ സംസാരിച്ചു. അദ്നു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

