പത്താം ക്ലാസ് പരീക്ഷയിൽ റിയാദ് മേഖലയിൽ ഒന്നാം റാങ്ക് സമിയക്ക്
text_fieldsസമിയ സാജിദ ഷെഫീർ
റിയാദ്: ഈ വർഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ റിയാദ് മേഖലയിൽ ഏറ്റവും ഉയർന്ന മാർക്ക് മലയാളി വിദ്യാർഥിനിക്ക്. റിയാദിലെ മോഡേണ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥി സമിയ സാജിദ ഷെഫീർ 500 ൽ 491 മാർക്ക് (98.2 ശതമാനം) നേടിയാണ് സ്കൂൾ, പ്രവിശ്യാതലങ്ങളിൽ ടോപ്പറായത്.
റിയാദ് മേഖലയിലെ വിവിധ സി.ബി.എസ്.ഇ സ്കൂളുകളിൽനിന്ന് പരീക്ഷയെഴുതിയ കുട്ടികൾക്കിടയിൽ ഏറ്റവും ഉയർന്ന മാർക്ക് സമിയക്കാണ്. പത്തനംതിട്ട സ്വദേശിയും റിയാദിലെ ഫ്യൂച്ചർ ഒറിജിൻ കെമിക്കൽസ് കമ്പനി ബിസിനസ് ഡവലപ്മെന്റ് മാനേജരുമായ ഷെഫീർ ഷാഹുലിന്റെയും എൻജിനീയറിങ് ബിരുദധാരി ഷെറീനയുടെയും മൂത്തമകളാണ്.
കിന്റർഗാർട്ടൻ മുതൽ 10ാം ക്ലാസ് വരെയും ഒരേ സ്കൂളിലാണ് സമിയ പഠിച്ചത്. പാഠ്യേതര വിഷയങ്ങളിലും പ്രതിഭ തെളിയിച്ചിട്ടുള്ള മിടുക്കി ഡിബേറ്റ്, ഖുർആൻ പാരായണം തുടങ്ങിയ മത്സരങ്ങളിൽ പലതവണ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഇതേ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനി സഫാ നൂറ ഏക സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

