സമീപകാല വിധികൾ കുടുംബ ബന്ധങ്ങളെ ശിഥിലമാക്കും -തനിമ
text_fieldsഅൽഖോബാർ: സ്വവർഗ രതി, അവിഹിത ബന്ധം തുടങ്ങിയ വിഷയത്തിൽ സുപ്രീം കോടതിയുടെ ഈയിടെ ഉണ്ടായ വിധികൾ കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുമെന്നും നാട്ടിൽ അരാജകത്വം സൃഷ്ടിക്കുമെന്നും തനിമ കേന്ദ്ര പ്രസിഡൻറ് കെ.എം ബഷീർ. തനിമ അൽഖോബാർ ഘടകം ‘ആനുകാലിക കോടതി വിധികളും ധാർമികതയും’ എന്ന വിഷയത്തിൽ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ ബന്ധങ്ങളെ സംരക്ഷിക്കുന്നതിൽ മഹനീയ മാതൃക തുടരുന്ന രാജ്യമാണ് ഇന്ത്യ. ഇതിനെയൊക്കെ അതിലംഘിക്കുന്നതാണ് കോടതി വിധികൾ. മുതലാളിത്ത കമ്പോളത്തിെൻറ ഭാഗമായാണ് ഇത്തരം നിയമങ്ങൾ പ്രാബല്യത്തിലാക്കുന്നത്.
ഇൗ കാലഘട്ടത്തിലും നന്മയിലും ധാർമികതയിലും അടിയുറച്ചു മുന്നോട്ട് പോകാൻ നമുക്കാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരെ പ്രത്യേക സത്വമാക്കി മാറ്റി നിർത്തുകയല്ല വേണ്ടത് അവരേയും സമൂഹത്തിന്റെ ഭാഗമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ തനിമ അൽഖോബാർ പ്രസിഡൻറ് റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. പ്രവിശ്യ പ്രസിഡൻറ് ഉമർ ഫാറൂഖ്, കേന്ദ്ര സെക്രട്ടറി മുജീബ് കോഴിക്കോട് എന്നിവർ സന്നിഹിതരായിരുന്നു. ആസിഫ് കക്കോടി സ്വാഗതവും ഹുസൈൻ നന്ദിയും പറഞ്ഞു. സൽമാൻ ഖിറാഅത്ത് നടത്തി. കോയ ചോലമുഖത്ത്, അബ്ദുൽ ഹമീദ്, സൈദലവി പാറാടൻ എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
