സമീക്ഷ പി.ജി സ്മാരക വായനവേദി ചർച്ച സംഘടിപ്പിച്ചു
text_fieldsഅടിയന്തരാവസ്ഥയുടെ 46ാം വാർഷികദിനത്തിൽ ജിദ്ദ സമീക്ഷ വായനവേദി സംഘടിപ്പിച്ച പി.ജി സ്മാരക പ്രതിമാസ വായനപരിപാടി രാജീവ് എസ്. നായർ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: അടിയന്തരാവസ്ഥയുടെ 46ാം വാർഷികദിനത്തിൽ സമീക്ഷ വായനവേദി സംഘടിപ്പിച്ച പി.ജി സ്മാരക പ്രതിമാസ വായനപരിപാടി റോബിൻ ശർമയുടെ 'ഹൂവിൽ ക്രൈ വെൻ യു ഡൈ?' എന്ന പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി രാജീവ് എസ്. നായർ ഉദ്ഘാടനം ചെയ്തു.
ആധുനികജീവിതത്തിലെ പ്രശ്നങ്ങൾക്ക് ലളിതമായ പരിഹാരങ്ങൾ നിർദേശിക്കുന്ന ഈ പുസ്തകം വ്യക്തിത്വ വികാസത്തിനും സ്വഭാവരൂപവത്കരണത്തിനും എപ്രകാരം പ്രയോജനപ്പെടുമെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രസിഡൻറ് ഹംസ മദാരി അധ്യക്ഷത വഹിച്ചു. കഥാകൃത്ത് അയ്മനം ജോണിെൻറ 'ചരിത്രം വായിക്കുന്ന ഒരാൾ' എന്ന പുസ്തകത്തിൽനിന്ന് 'അടിയന്തരാവസ്ഥയിലെ ആന' എന്ന കഥയുടെ ആസ്വാദനം മുസാഫിർ അവതരിപ്പിച്ചു.
ജനാധിപത്യധ്വംസനം അരങ്ങേറിയ അടിയന്തരാവസ്ഥ കാലഘട്ടത്തിെൻറ ചരിത്രം അദ്ദേഹം സദസ്യരുടെ ഓർമയിലെത്തിച്ചു. ആന എന്ന അധികാരചിഹ്നം കഥക്ക് നൽകുന്ന രാഷ്ട്രീയമാനങ്ങൾ ചർച്ച ചെയ്തു. കോഴിക്കോട് നഗരത്തിലെ കല്ലായി എന്ന പ്രദേശത്തിെൻറ ചരിത്രത്തിലേക്കും സാംസ്കാരികപ്പഴമകളിലേക്കും വാമൊഴി വഴക്കങ്ങളിലേക്കും വെളിച്ചം വീശുന്ന സാദിക്ക് കുണ്ടുങ്ങൽ രചിച്ച 'കല്ലായിപ്പുഴയുടെ തീരങ്ങളിൽ' സന്തോഷ് വടവട്ടത്ത് പരിചയപ്പെടുത്തി.
വികസനത്തിെൻറയും രാഷ്ട്രനിർമാണത്തിെൻറയും പേരിൽ ഇരകളാക്കപ്പെടുന്ന നിസ്വവർഗത്തിെൻറ കഥ പറയുന്ന സാറാ ജോസഫിെൻറ നോവലായ 'ബുധിനി'യുടെ ആസ്വാദനം അനുപമ ബിജുരാജ് നടത്തി.
സാന്താൾ വംശജയായ ബുധിനി എന്ന പെൺകുട്ടിയുടെ ജീവിതം ഭരണകൂട ഇടപെടലുകളിലൂടെ മാറിമറിയുന്നതിെൻറ കഥയായിരുന്നു പുസ്തകത്തിച ഇതിവൃത്തം.
പ്രശസ്ത അമേരിക്കൻ എഴുത്തുകാരിയും വിമോചക പ്രവർത്തകയുമായ ഹാരിയറ്റ് ബീച്ചര് സ്റ്റോവിെൻറ 'അങ്കിൾ ടോംസ് ക്യാബിൻ' എന്ന നോവലിനെ ഷാജു അത്താണിക്കലും പ്രശസ്ത മറാഠി എഴുത്തുകാരൻ ശിവാജി സാവന്തിെൻറ വിഖ്യാത നോവൽ 'മൃത്യുഞ്ജയ/കർണൻ' പുസ്തകത്തെ സജി ചാക്കോയും മോർഗൻ ഹൗസലിെൻറ 'സൈക്കോളജി ഓഫ് മണി' എന്ന പുസ്തകത്തെ അസൈൻ ഇല്ലിക്കലും മാധവിക്കുട്ടിയുടെ 'ചതി' എന്ന കഥ റഫീഖ് പത്തനാപുരവും വീരാൻകുട്ടിയുടെ 'മിണ്ടാപ്രാണി' എന്ന കാവ്യസമാഹാരത്തിലെ കവിതകളുടെ ആസ്വാദനം ഹംസ മദാരിയും അവതരിപ്പിച്ചു.
എസ്. രമേശൻ നായർ, പൂവച്ചൽ ഖാദർ, സുഹ്റ പടിപ്പുര എന്നിവരുടെ നിര്യാണത്തിൽ റഫീഖ് പത്തനാപുരം അനുശോചനപ്രമേയം അവതരിപ്പിച്ചു. കിസ്മത്ത് മമ്പാട് ചർച്ചകൾക്ക് നേതൃത്വം നൽകി. ബിജുരാജ് രാമന്തളി, സുനിത പത്തുതറ, സലീന മുസാഫിർ, മുഹമ്മദ് സാദത്ത്, ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

