സമസ്‌ത നേതാക്കൾക്ക് സ്വീകരണം നൽകി  

10:25 AM
09/08/2018

മക്ക: ഹജ്ജിനെത്തിയ സമസ്ത കേരളം ജംഇയ്യത്തുൽ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കൾക്ക് മക്കയിൽ സ്വീകരണം നൽകി. മക്ക എസ്.വൈ.എസ് കമ്മിറ്റിക്ക്​ കീഴിലാണ് സ്വീകരണ സമ്മേളനവും കാളമ്പാടി മുഹമ്മദ്​ മുസ്​ല്യാർ‌, ചെർക്കളം അബ്്ദുല്ല അനുസ്‌മരണവും നടത്തിയത്.  പരിപാടിയിൽ പൊന്മള അബ്‌ദുൽ കരീം ബാഖവി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്‌തു. 

ഹജ്ജ് ഗൈഡ് പലോളി മുഹമ്മദ് ഹാജിക്ക് നല്‍ക്കി ഇമ്പിച്ചി കോയ തങ്ങള്‍ പ്രകാശനം നിര്‍വഹിച്ചു. എസ്.വൈ.എസ് പ്രവർത്തന ഫണ്ട് കുഞ്ഞിമോന്‍ കാക്കിയക്ക് നല്‍കി കെ.കെ.എസ് തങ്ങള്‍ ഉദ്​ഘാടനം ചെയ്‌തു. 

എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അബ്്ദുറഹ്​മാന്‍ കല്ലായി, എം.പി കടുങ്ങല്ലൂര്‍, എ.എം പരീദ് ഹാജി എറണാകുളം, പി.കെ മുഹമ്മദ് കുട്ടി മുസ്​ല്യാര്‍ പട്ടാമ്പി, കൊടക്​ അബ്്ദുറഹ്്മാൻ മുസ്്ലിയാര്‍, മുസ്തഫാ ഹുദവി ആക്കോട്, ചുഴലി മുഹ് യുദ്ദീൻ മുസ്്ലിയാര്‍, അങ്കമാലി ബാവ മുസ്​ലിയാര്‍, പാതിരമണ്ണ അബ്്ദുറഹ്​മാൻ ഫൈസി, മഹ്​മൂന്‍ ഹുദവി വണ്ടൂര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, പി.കെ അബ്്ദുൽ ലത്തീഫ് ഫൈസി, ബഷീര്‍ ഫൈസി ആനക്കര, അബ്​ദുറസാക്ക് ബുസ്താനി, ഉസമാന്‍ ബാഖവി തഹ്താനി, ഉസ്മാന്‍ ഫൈസി മണ്ണാര്‍ക്കാട് തുടങ്ങിയവർ സംസാരിച്ചു. സൈനുദ്ദീന്‍ അന്‍വരി മണ്ണാര്‍ക്കാട് സ്വാഗതവും ഇര്‍ഷാദ് വാഫി നന്ദിയും പറഞ്ഞു.

Loading...
COMMENTS