സമസ്ത നൂറാം വാർഷിക സമ്മേളനം സൗദിയിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം
text_fieldsസമസ്ത നൂറാം വാർഷിക സമ്മേളന സൗദിതല പ്രചാരണോദ്ഘാടനം ഉബൈദുല്ല തങ്ങൾ അൽ ഐദറൂസി നിർവഹിക്കുന്നു
ജുബൈൽ: 2026 ഫെബ്രുവരി നാലു മുതല്‍ എട്ടു വരെ കാസര്‍കോട് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ 'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സമസ്ത സംഘടിപ്പിക്കുന്ന നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ സൗദിതല പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ അൽ ഐദറൂസി കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിൽ നടന്ന ചടങ്ങിൽ പ്രചാരണോദ്ഘാടനം നിർവഹിച്ചു. ചെയർമാൻ സൈദു ഹാജി മൂന്നിയൂർ അധ്യക്ഷതവഹിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് വിപുലമായ പദ്ധതികൾക്ക് അൽഖോബാറിൽ ചേർന്ന നാഷനൽ സുപ്രീം കൗൺസിൽ മീറ്റ് രൂപം നൽകി. അട്ടപ്പാടി കേന്ദ്രീകരിച്ച് നാഷനൽ കമ്മിറ്റി നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന അട്ടപ്പാടി ചാരിറ്റബിൾ സർവിസസ് ആൻഡ് എ എജുക്കേഷനൽ സൊസൈറ്റിയുടെ പ്രഥമ സംരംഭമായ പ്രീ പ്രൈമറി ആൻഡ് പ്രൈമറി സ്കൂളിന്റെ സമർപ്പണം, 100 പ്രഭാഷണങ്ങൾ, സെൻട്രൽതല പര്യടനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്രവാസി ക്ഷേമ നിധി തുടങ്ങി ബഹുമുഖ പദ്ധതികളാണ് സംഘടന വിഭാവനം ചെയ്തിട്ടുള്ളത്.
എസ്.ഐ.സി സൗദി ഭാരവാഹികളായ ഇബ്രാഹീം ഓമശ്ശേരി, അബ്ദുറഹ്മാൻ മൗലവി അറക്കൽ, ബഷീർ ബാഖവി, അബൂബക്കർ ഫൈസി വെള്ളില, അബൂബക്കർ ദാരിമി ആലമ്പാടി, സുഹൈൽ ഹുദവി, മാഹിൻ വിഴിഞ്ഞം, അയ്യൂബ് ബ്ലാത്തൂർ, നൗഫൽ തേഞ്ഞിപ്പലം, ഫരീദ് ഐക്കരപ്പടി തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി സ്വാഗതവും വർക്കിങ് സെക്രട്ടറി ഷാഫി ദാരിമി പുല്ലാര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

