സമസ്ത ഇസ്ലാമിക് സെൻറർ: കിലോ മൂന്ന് ഏരിയ കമ്മിറ്റി നിലവിൽവന്നു
text_fieldsജിദ്ദ: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) സൗദി നാഷനൽ കമ്മിറ്റി അംഗത്വ കാമ്പയിെൻറ ഭാഗമായി ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ കിലോ മൂന്ന് ഏരിയ കമ്മറ്റി നിലവിൽവന്നു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അൻവർ തങ്ങൾ കൽപകഞ്ചേരി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഷുക്കൂർ ലത്തീഫി അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി എം.കെ. മുഹമ്മദ് (ചെയർ), എം.ടി.എ. മജീദ്, സൈദലവി ചെമ്പൻ (വൈ. ചെയർ), അബ്ദുൽ ശുകൂർ ലത്തീഫി (പ്രസി), നൗഷാദ് ആലപ്പുഴ, ഹമീദ് മഞ്ചേരി (വൈ. പ്രസി), അബ്ദുൽ ലത്തീഫ് കൊടുവള്ളി (ജന. സെക്ര), ജംഷീർ മുണ്ടുമുഴി (വർക്കിങ് സെക്ര), അബ്ദുൽ സലാം പൂളപ്പാടം (ഓർഗ. സെക്ര), എം.പി. നാസർ, ടി. അബ്ദുൽ ലത്തീഫ് (ജോ. സെക്ര), എം.കെ. അഹമ്മദ് കുട്ടി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. അൻവർ തങ്ങൾ, മുസ്തഫ ഫൈസി ചേരൂർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുൽ ലത്തീഫ് കൊടുവള്ളി സ്വാഗതവും ജംഷീർ മുണ്ടുമുഴി നന്ദിയും പറഞ്ഞു.
