സമസ്ത ഗള്‍ഫ് സെക്ടര്‍ മദ്‌റസ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇസ്‌ലാമിക് എജ്യൂക്കേഷണല്‍ ബോര്‍ഡ് യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. 98 സെന്ററുകളിലായി 2516 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 2503 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. അഞ്ചാം തരത്തില്‍ 98.27 ശതമാനവും ഏഴാം തരത്തില്‍ 99.03 ശതമാനവും പത്താം തരത്തില്‍ 99 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 100 ശതമാനവും കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.
പുനര്‍ മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷ മേയ് മൂന്നു വരെ അപേക്ഷിക്കാം. വിദ്യാര്‍ത്ഥികളെയും, പൊതുപരീക്ഷയും മൂല്യനിര്‍ണ്ണയവും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച അധ്യാപകരെയും, രക്ഷകര്‍ത്താക്കളെയും, മാനേജ്‌മെന്റിനേയും, ഐ.സി.എഫ്.എജ്യൂക്കേഷന്‍ സമിതിയെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് അലി ബാഫഖി തങ്ങള്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ട്രഷറര്‍ കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി എന്നിവര്‍ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

