സമസ്ത ശതാബ്ദി ആഘോഷം: റിയാദിൽ ‘അസ്സുഫ്ഫ നാട്ടുദർസി’ന് തുടക്കം
text_fieldsഐ.സി.എഫ് സംഘടിപ്പിക്കുന്ന ‘അസ്സുഫ്ഫ നാട്ടുദർസി’ന്
റിയാദിൽ തുടക്കമായപ്പോൾ
റിയാദ്: സമസ്തയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘നൂറ് പ്രകാശവർഷങ്ങൾ’ എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സംഘടിപ്പിക്കുന്ന ‘അസ്സുഫ്ഫ നാട്ടുദർസി’ന് റിയാദിൽ തുടക്കമായി.
ആഗോളതലത്തിൽ ഒരേസമയം അഞ്ച് ലക്ഷം പഠിതാക്കളെ ലക്ഷ്യമിട്ട് നാട്ടിൽ വിജയകരമായി നടപ്പാക്കിയ നാട്ടുദർസ് പദ്ധതിയുടെ പ്രവാസിതല വിപുലീകരണത്തിെൻറ ഭാഗമായാണിത്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ രചിച്ച ‘അൽ വജീസ്’ എന്ന പ്രശസ്ത ഗ്രന്ഥമാണ് ഈ നാട്ടുദർസിൽ പഠനവിധേയമാക്കുന്നത്.
ഗ്രന്ഥകർത്താവിൽ നിന്ന് നേരിട്ട് ഇജാസത്തും (അനുമതി) പ്രത്യേക പരിശീലനവും സിദ്ധിച്ച പ്രഗത്ഭരായ ഗുരുജനങ്ങളാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്. ബത്ഹയിലെ ഡി പാലസ് ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷതയിൽ വഹിച്ചു. അബ്ദുൽ റഷീദ് ബാഖവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് നാഷനൽ പ്രസിഡൻറ് റഷീദ് സഖാഫി ചടങ്ങിൽ മുഖ്യാതിഥിയായി.
ഇസ്മാഈൽ സഅദി സ്വാഗതവും അബ്ദുൽ മജീദ് താനാളൂർ നന്ദിയും പറഞ്ഞു. വരും ദിവസങ്ങളിൽ റിയാദിെൻറ വിവിധ യൂനിറ്റുകളിലായി പ്രത്യേകം ക്രമീകരിച്ച 30 ക്ലാസ്സുകൾ സജീവമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തുടർന്ന്, സമസ്ത സെൻറിനറി സമ്മേളന നഗരിയായ വാദി ഹറമൈനിയിൽ വെച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നേരിട്ട് നടത്തുന്ന ദർസോടെയായിരിക്കും ആഗോളതലത്തിലുള്ള ഈ വിജ്ഞാന പഠനപദ്ധതിക്ക് ഔദ്യോഗിക പരിസമാപ്തിയാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

