സമസ്ത നൂറ്റിയൊന്നാം സ്ഥാപകദിനം: റിയാദിൽ വിപുലമായ സംഗമം സംഘടിപ്പിച്ചു
text_fieldsഎസ്.ഐ.സി റിയാദ് സെൻട്രൽ കമ്മിറ്റി സമസ്ത നൂറ്റിയൊന്നാം സ്ഥാപകദിനം ആചരിച്ചപ്പോൾ
റിയാദ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറ്റിയൊന്നാം സ്ഥാപകദിനത്തോടനുബന്ധിച്ച് സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) റിയാദ് സെൻട്രൽ കമ്മിറ്റി ദഅവ സെല്ലിെൻറ നേതൃത്വത്തിൽ വിപുലമായ സ്ഥാപകദിന സംഗമം സംഘടിപ്പിച്ചു.
ജാഫർ സ്വാദിഖ് ആറ്റകോയ തങ്ങളുടെ പ്രാർത്ഥനയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ബഷീർ ഫൈസി ചരക്കാപറമ്പ് അധ്യക്ഷത വഹിച്ച ചടങ്ങ് സജീർ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതൻ അബ്ദുൽ റഹ്മാൻ ഹുദവി മുഖ്യപ്രഭാഷണം നടത്തി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ രൂപവത്കരണ ലക്ഷ്യങ്ങളെക്കുറിച്ചും, പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ മുൻകാല പണ്ഡിതന്മാരുടെ ത്യാഗോജ്ജ്വലവും മാതൃകാപരവുമായ ജീവിതചരിത്രത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ഇസ്മാഈൽ ഫൈസി ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. ഹാരിസ് മൗലവി, ജാബിർ ഫൈസി, റസാഖ് വളക്കൈ, അബ്ദുൽ ഗഫൂർ ചുങ്കത്തറ, റാഫി പുറവൂർ, ഷഹീർ വെള്ളിമാട്കുന്ന്, റഫീഖ് പയ്യാവൂർ, നവാസ് കണ്ണൂർ, നജ്മുദ്ധീൻ, മുഹിയുദ്ദീൻ മാള തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി. മൻസൂർ വാഴക്കാട് സ്വാഗതവും ഷിഫ്നാസ് ശാന്തിപുരം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

