സമസ്ത ഇസ്ലാമിക് സെന്റർ രാഷ്ട്ര രക്ഷാ സംഗമം സംഘടിപ്പിച്ചു
text_fieldsസമസ്ത ഇസ്ലാമിക് സെൻറർ രാഷ്ട്ര രക്ഷാ സംഗമത്തിൽ റഷീദ് ഫൈസി വെള്ളായിക്കോട്
മുഖ്യപ്രഭാഷണം നടത്തുന്നു
അബഹ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സമസ്ത ഇസ്ലാമിക് സെന്ററിന്റെ (എസ്.ഐ.സി) ആഭിമുഖ്യത്തിൽ ഖമീസ് മുശൈത്തിൽ രാഷ്ട്ര രക്ഷാ സംഗമവും സുപ്രഭാതം കാമ്പയിനും വയനാട് ദുരിത ബാധിതർക്കുവേണ്ടിയുള്ള പ്രാർത്ഥനയും സംഘടിപ്പിച്ചു. ഖമീസ് മുശൈത്ത് ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.എം.സി.സി നാഷനൽ ജോയിന്റ് സെക്രട്ടറി ബഷീർ മുന്നിയൂർ ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി പ്രസിഡൻറ് മുഹമ്മദ് കുട്ടി മാതാപ്പുഴ അധ്യക്ഷത വഹിച്ചു.
എസ്.കെ.എസ്.എസ്.എഫ്.വൈസ് പ്രസിഡന്റ് റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. സുപ്രഭാതം കാമ്പയിൻ വിശദീകരണം സാദിഖ് ഫൈസി നിർവഹിച്ചു. സലാം വഫി, മഹ്മൂദ് സഖാഫി, മുജീബ് എള്ളുവിള, നൗഫൽ ഫൈസി എന്നിവർ സംസാരിച്ചു. അബ്ദുസമദ് പൂക്കോട്ടൂർ സ്വാഗതം പറഞ്ഞു. സിദ്ധീഖ് വേങ്ങര ഖുർആൻ പരായണവും റഷീദ് ഫൈസി പ്രാർത്ഥനയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

