സമസ്ത ഇസ്ലാമിക് സെന്റര്‍ ദ്വൈമാസ കാമ്പയിന് തുടക്കമായി
text_fieldsഎസ്.ഐ.സി ദ്വൈമാസ കാമ്പയിൻ നാഷനല്‍ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുറഹ്മാന് മൗലവി അറക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്.ഐ.സി) സംഘടിപ്പിക്കുന്ന ദ്വൈമാസ കാമ്പയിന് സൗദിയില്‍ തുടക്കമായി. 'നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി' എന്ന പ്രമേയത്തില്‍ സൗദി നാഷനല്‍ കമ്മിറ്റി സെപ്റ്റംബര്‍ 28 മുതല്‍ നവംബര്‍ 28 വരെ രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിനാണ് റിയാദില്‍ നടന്ന ഉദ്ഘാടന സംഗമത്തോടെ തുടക്കം കുറിച്ചത്. റിയാദ് അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന സംഗമം നാഷനല്‍ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുറഹ്മാന് മൗലവി അറക്കല്‍ ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് കോയ വാഫി പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. വര്‍ക്കിങ് സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി കാമ്പയിൻ വിശദീകരണം നടത്തി.
നാഷനല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീര്‍ ബാഖവി അധ്യക്ഷത വഹിച്ചു. റിയാദ് എസ്.ഐ.സി ചെയര്മാന് മുഹമ്മദ് കോയ തങ്ങള്‍ ആശംസകളറിയിച്ച് സംസാരിച്ചു.
നാഷനല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി സൈദലവി ഫൈസി സ്വാഗതവും റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്മാന് അബൂബക്കര്‍ ഫൈസി വെള്ളില നന്ദിയും പറഞ്ഞു. ശാഫി ദാരിമി പുല്ലാര, ശുഐബ് വേങ്ങര തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.

