Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആളൊഴിഞ്ഞ്​ സൽവറോഡ്​

ആളൊഴിഞ്ഞ്​ സൽവറോഡ്​

text_fields
bookmark_border
ആളൊഴിഞ്ഞ്​ സൽവറോഡ്​
cancel

റിയാദ്​: ഖത്തറി​​​െൻറ കര അതിർത്തിയായ സൽവയിലേക്കുള്ള റോഡ്​ വിജനം. സൽവ അതിർത്തി കവാടം സൗദി അറേബ്യ അടച്ചതോടെ രണ്ടുദിവസമായി ഇൗ പാതയിൽ വാഹനങ്ങൾ ഒാടുന്നില്ല. ചരക്കുകടത്തും യാത്രയും പൂർണമായും നിരോധിച്ച അതിർത്തിയിലൂടെ സൗദി വിടുന്ന ഖത്തർ പൗ​രൻമാർക്ക്​ മാത്രമേ കടന്നുപോകാൻ അനുമതിയുള്ളു. സൗദിയിലുള്ള ഖത്തർ സ്വദേശികൾക്ക്​ രാജ്യം വിടാൻ 14 ദിവസത്തെ സമയമാണ്​ അനുവദിച്ചിരിക്കുന്നത്​. 
യമനിൽ നിന്നും ഒമാനിൽ നിന്നും വന്ന ഗൾഫ്​ പൗരൻമാർ സൽവ വഴി ഖത്തറിലേക്ക്​ ​​പ്രവേശിക്കാൻ ഇന്നലെ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്ന്​ അൽ അറബിയ ചാനൽ റിപ്പോർട്ട്​ ചെയ്​തു. 
ഖത്തറി​​​െൻറ പുറംലോക​​േത്തക്കുള്ള ഏക കരമാർഗമാണ്​ സൽവ. അതുകൊണ്ട്​ തന്നെ സാധാരണ വൻ തിരക്കാണ്​ അതിർത്തി കവാടത്തിൽ അനുഭവപ്പെടാറുള്ളത്​. ഖത്തറി​േലക്കുള്ള 60 ശതമാനം നിർമാണ വസ്​തുക്കളും ഭക്ഷ്യ വസ്​തുക്കളുടെ 40 ശതമാനവും ഇതുവഴിയാണ്​ രാജ്യത്തെത്തുന്നത്​.  കഴിഞ്ഞ ജനുവരി മാസത്തിൽ മാത്രം മൂന്നുലക്ഷം ഖത്തരികളാണ്​ ഇൗ കവാടം ഉപയോഗിച്ചത്​.
അതിർത്തി അടച്ച വിവരം അറിയാതെ തിങ്കളാഴ്​ച കവാടത്തിൽ എത്തിയ ചരക്കുലോറികൾ പിന്നീട്​ തിരികെ പോയി. കിഴക്കൻ പ്രവിശ്യയായ അൽ അഹ്​സയിലാണ്​ സൽവ സ്​ഥിതിചെയ്യുന്നത്​. തലസ്​ഥാനമായ റിയാദിൽ നിന്ന്​ 460 കിലോമീറ്റർ അകലെ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - salva road saudi
Next Story