സാൽമൊണല്ല ബാക്ടീരിയ: പീനട്ട് ബട്ടർ ഉൽപന്നങ്ങൾ പിടിച്ചെടുത്തു
text_fieldsമനാമ: സാൽമൊണല്ല ബാക്ടീരിയ കലർന്നതായി സംശയിക്കുന്ന യു.എസ് നിർമിത ജിഫ് പീനട്ട് ബട്ടർ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ ഉൽപന്നങ്ങൾ കണ്ടുകെട്ടിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1274425 മുതൽ 2140425 വരെ ബാച്ച് നമ്പറുകളിലുള്ള ജിഫ് പീനട്ട് ബട്ടർ ഉൽപന്നങ്ങളിലാണ് കുഴപ്പം കണ്ടെത്തിയിട്ടുള്ളത്.
ചെറിയ അളവിലാണ് ഈ ബാച്ചിലുള്ള ഉൽപന്നങ്ങൾ ബഹ്റൈനിലേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഭക്ഷ്യോൽപന്നങ്ങൾ അന്താരാഷ്ട്ര നിലവാരം, ഗുണനിലവാരം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
മുന്നറിയിപ്പിൽ പരാമർശിച്ചിരിക്കുന്ന ബ്രാൻഡും ബാച്ച് നമ്പറും ഉള്ള ഉൽപന്നങ്ങൾ വാങ്ങിയ ഉപഭോക്താക്കൾ അവ ഏജന്റുമാർക്കും റീട്ടെയിൽ സ്റ്റോറുകൾക്കും തിരികെ നൽകണമെന്നും അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

