സൽമാനിയ എഫ്.സി വിൻറർ കപ്പ്: എ.എഫ്.സി ഹുഫൂഫ് ജേതാക്കൾ
text_fieldsസൽമാനിയ ഫുട്ബാൾ ക്ലബ് വിൻറർ കപ്പ് സീസൺ ടു സെവൻസ് ഫുട്ബാൾ ടൂർണമെൻറ് വിജയികളായ എ.എഫ്.സി,
റണ്ണർ അപ്പ് ഹുഫുഫ് സോക്കർ ടീമുകൾ
അൽഅഹ്സ: സൽമാനിയ ഫുട്ബാൾ ക്ലബ് (എസ്.എഫ്.സി) വിന്റർ കപ്പ് സീസൺ ടു സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ റീജൻസി എ.എഫ്.സി ജേതാക്കളായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സോക്കർ ഹുഫൂഫിനെ പരാജയപ്പെടുത്തിയത്. വിജയികൾക്കുള്ള ട്രോഫികൾ ഹിഫ ജോയിന്റ് ട്രഷറർ കെ.പി. നൗഷാദ്, പ്രകാശൻ വർക്കല എന്നിവർ കൈമാറി.
നുസ്അ അക്കാദമിക്ക് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഫുട്ബാൾ പ്രേമികളെ സാക്ഷിയാക്കി പ്രമുഖ മിമിക്രി ആർട്ടിസ്റ്റ് അഹമ്മദ്ഷാ ടൂർണമെന്റ് കിക്കോഫ് ചെയ്തു.
എസ്.എഫ്.സി പ്രസിഡൻറ് സിറാജ് കോട്ടക്കൽ അധ്യക്ഷത വഹിച്ചു. ഹിഫ പ്രസിഡന്റ് ഷുഹൈബ്, സെക്രട്ടറി ഷിബു ആസാദ്, ട്രഷറർ ഷൈജൻ, കെ.പി. നൗഷാദ്, രക്ഷാധികാരികളായ നാസർ മദനി, ഗഫൂർ വറ്റല്ലൂർ, ഹനീഫ മൂവാറ്റുപുഴ, വിവിധ സംഘടന പ്രതിനിധികളായ ഉമർ കോട്ടയിൽ, ശാഫി കൂദിർ (ഒ.ഐ.സി.സി), ചന്ദ്രബാബു (നവോദയ), അബ്ദുസ്സലാം, സുൽഫി വഡാസ് (കെ.എം.സി.സി), മുഹമ്മദ് അനസ് മാള (തനിമ), ഷാനി ഓമശ്ശേരി എന്നിവർ സംസാരിച്ചു. എസ്എഫ്.സി സെക്രട്ടറി ഫവാസ് മക്കരപ്പറമ്പ് സ്വാഗതവും ട്രഷറർ ആഷിഖ് ചെറുതുരുത്തി നന്ദിയും പറഞ്ഞു. അബ്ദു, ഷബീർ, സെബിൻ എന്നീ കിഴക്കൻ പ്രവിശ്യയിലെ റഫറിമാർ കളികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

