സല്മാന് രാജാവ് നാളെ ജോർദാനിലേക്ക്
text_fieldsറിയാദ്: സൗദി ഭരണാധികാരി സല്മാന് രാജാവിെൻറ ജോര്‍ദാന്‍ സന്ദര്‍ശനം തിങ്കളാഴ്ച ആരംഭിക്കും.
ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിെൻറ ഭാഗമായാണ് ജോര്‍ദാനും സന്ദര്‍ശിക്കുന്നത്. കൂടാതെ 29ന് നടക്കുന്ന അറബ് ഉച്ചകോടിയിലും രാജാവ് പങ്കെടുക്കും.
ഉച്ചകോടിയിലേക്ക് സല്മാന് രാജാവിനെ ക്ഷണിച്ചുകൊണ്ട് ജോര്‍ദാനിലെ രാജാവ് അബ്ദുല്ല രണ്ടാമന് നേരത്തെ കത്തയച്ചിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, നിക്ഷേപ സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായി ചില കരാറുകളിൽ ഒപ്പുവെക്കലും രാജാവിെൻറ സന്ദര്‍ശനത്തോടനുബന്ധിച്ച് നടക്കും.
സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായാണ് രാജാവ് ഉച്ചകോടിയുടെ രണ്ട് ദിവസം മുമ്പ് ജോര്ദാനിലെത്തുന്നതെന്ന് നയതന്ത്ര വൃത്തങ്ങള്‍ വ്യക്തമാക്കി. രാജാവിെൻറ സന്ദര്‍ശനത്തിെൻറ മുന്നോടിയായി സൗദി, ജോര്‍ദാന്‍ ചേംബര്‍ മേധാവികള്‍ പ്രത്യേകം യോഗം ചേര്‍ന്നതായി സൗദി ചേംബര്‍ കൗണ്‍സില്‍ മേധാവി ഡോ. ഹംദാന്‍ പറഞ്ഞു.
