സൽമാൻ രാജാവിെൻറ വ്യക്തിത്വം മാതൃക -അമീർ ഖാലിദ്
text_fieldsജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ വ്യക്തിത്വം രാജ്യത്തിനും അറബ്, മുസ്ലിം രാജ്യങ്ങൾക്കും മാതൃകയാണെന്ന് മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ. ‘നാമെങ്ങനെ മാതൃകയാകും’ എന്ന മക്ക സാംസ്കാരിക സംഗമം പരിപാടിയോട് അനുബന്ധിച്ച് സമ്മാനങ്ങൾ നേടിയവരെ ഗവർണറേറ്റിൽ ആദരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഉറ്റുനോക്കുന്ന രാജ്യമായി സൗദി അറേബ്യ ഇന്ന് മാറിയിരിക്കുന്നു. ലോക മുസ്ലിംകളുടെ ഖിബ്ലായ മക്ക മേഖലയിൽ ഭരണകൂടം നടപ്പാക്കുന്ന വികസനങ്ങൾ എല്ലാവരും കാണുന്നുണ്ട്്. അഭിമാനത്തിന് വക നൽകുന്നതാണിവ. ലോക മുസ്ലികൾക്ക് നാം മാതൃകയാകേണ്ടതുണ്ട്. കാരണം വിശുദ്ധ ഭവനത്തിനരികെ വസിക്കാൻ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. ഒരോ വർഷവും തീർഥാകർക്ക് സേവനങ്ങൾ ചെയ്യാൻ അവസരം ലഭിക്കുന്നു. ഇെതല്ലാം സന്തോഷവും അഭിമാനം നൽകുന്നതാണെന്നും മക്ക ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
