സൽമാൻ രാജാവ് അൽജൗഫിൽ; 850 ദശലക്ഷം റിയാലിെൻറ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
text_fieldsഅൽജൗഫ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് അൽജൗഫിലെത്തി. തബൂക്ക് സന്ദർശനം പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രിയാണ് രാജാവ് അൽജൗഫിലെത്തിയത്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നേരത്തെ അൽജൗഫിലെത്തിയിരുന്നു. മേഖല ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ, ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുൽ അസീസ് ബിൻ ഫഹദ്, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഉൗദ്, സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല, മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുല്ല ബിൻ ബന്ദർ, റോയൽ കോർട്ട് ഉപദേഷ്ടാവ് അമീർ തുർഖി ബിൻ മുഹമ്മദ് തുടങ്ങിയവർ ചേർന്ന് രാജാവിനെ സ്വീകരിച്ചു.
ജലവകുപ്പിന് കീഴിൽ 850 ദശലക്ഷം റിയാലിലധികം വരുന്ന 18 പദ്ധതികൾ ഉദ്ഘാടനം ചെയ്തു. 600 ദശലക്ഷം റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന ഒമ്പത് പദ്ധതികൾ, ഉൗർജ രംഗത്ത് 300 ദശലക്ഷം റിയാലിെൻറ പദ്ധതികൾ എന്നിവയുടെ തറക്കല്ലിടൽ നിർവഹിച്ചു. മേഖലയുടെ വിവിധ ഭാഗങ്ങളിലെ വൈദ്യുതി, പെട്രോൾ, വ്യവസായ രംഗത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളും ഉദ്ഘാടനം ചെയ്തു. ഗതാഗത രംഗത്ത് 628 ദശലക്ഷം റിയാലിെൻറ 20 പദ്ധതികളും ഇതിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
