സൽമാൻ രാജാവ് ആശുപത്രി വിട്ടു
text_fieldsസൽമാൻ രാജാവ് ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രിയിൽ നിന്ന് ഇറങ്ങുന്ന ദൃശ്യം
ജിദ്ദ: വൈദ്യപരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭരണാധികാരി സൽമാൻ രാജാവ് ഞായറാഴ്ച ആശുപത്രി വിട്ടതായി റോയൽ കോർട്ട് പ്രസ്താവനയിൽ വ്യക്തമാക്കി. മേയ് ഏഴിന് വൈകീട്ടാണ് വൈദ്യപരിശോധനക്കായി ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സുഖാരോഗ്യങ്ങൾക്കായി പ്രാർഥിച്ച രാജ്യത്തെ ജനങ്ങൾക്കും സന്ദേശം അയച്ച് ആരോഗ്യക്ഷേമത്തിനായി ആശംസിച്ച രാഷ്ട്ര നേതാക്കൾക്കും സൽമാൻ രാജാവ് നന്ദി അറിയിച്ചു. മേയ് എട്ടിന് ഉച്ചക്ക് ശേഷം നടത്തിയ കൊളൊനോസ്കോപ്പി വിജയകരമായിരുന്നു. തുടർന്ന് കുറച്ചുദിവസം ആശുപത്രിയിൽ വിശ്രമിക്കാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

