Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യയിൽ...

സൗദി അറേബ്യയിൽ സ്​ത്രീകൾക്ക്​ ഡ്രൈവിങ്​ ലൈസൻസ്​ അനുവദിക്കും

text_fields
bookmark_border
salman
cancel

ജിദ്ദ: സൗദി അറേബ്യയിൽ സ്​ത്രീകൾക്ക്​ ഡ്രൈവിങ്​ ലൈസൻസ്​ അനുവദിക്കാൻ സൽമാൻ രാജാവി​​​​െൻറ നിർദേശം. അടുത്ത ശവ്വാൽ മാസം പത്ത്​ മുതലാണ്​  ലൈസൻസ്​ അനുവദിക്കുക. സൗദി ഉന്നതസഭയുടെ നിർദേശത്തി​​​​െൻറ അടിസ്​ഥാനത്തിലാണ്​ രാജാവ്​ ആഭ്യന്തരമന്ത്രാലയത്തിന്​ ഇതു സംബന്ധിച്ച ഉത്തരവ്​ നൽകിയത്​. സ്​ത്രീകളുടെ സുരക്ഷയും രാജ്യത്തി​​​​െൻറ പുതിയ സാഹചര്യങ്ങളും പരിഗണിച്ചാണ്​ ഉത്തരവ്​. 

ഇസ്​ലാമിക ശരീഅത്ത്​ നിയമമനുസരിച്ച്​  സ്​ത്രീകൾക്ക്​ അടിസ്​ഥാനപരമായി  വാഹനമോടിക്കുന്നതിന്​ വിലക്കില്ല. എന്നാൽ മുൻ കരുതൽ എന്ന നിലക്കായിരുന്നു വിലക്ക്​ ഏർപെടുത്തിയിരുന്നത്​. വിലക്ക്​ ഇനി തുടരേണ്ടതില്ലെന്നാണ്​ ഉന്നതസഭയിലെ ഭൂരിപക്ഷം പണ്ഡിതൻമാരുടെയും അഭിപ്രായം. 

ആഭ്യന്തര, ധനകാര്യ മന്ത്രാലയം, തൊഴിൽ^സാമൂഹികക്ഷേമ മന്ത്രാലയം എന്നിവയടങ്ങിയ കമ്മിറ്റി മുപ്പത്​ ദിവസത്തിനകം വിഷയം പഠിച്ച്​ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച്​ നിർദേശം നൽകണം. ചൊവ്വാഴ്​ച രാത്രി വൈകിയാണ്​ സൽമാൻ രാജാവി​​​​െൻറ ചരിത്രപരമായ ഉത്തരവ്​ പുറത്ത്​ വന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsdriving licenceSalman kingmalayalam news
News Summary - salman king give permission for driving-Gulf news
Next Story