സൽക്കാരത്തിന് രുചി പകരാൻ കാൻറീൻ ഗ്രൂപ്പ് ബത്ഹയിൽ; ഉദ്ഘാടനം നാളെ
text_fieldsകാൻറീൻ ഗ്രൂപ്പ് പ്രതിനിധികൾ വാർത്താസമ്മേളനം നടത്തുന്നു
റിയാദ്: പ്രവാസികൾക്ക് സുപരിചിതമായ ബത്ഹയിലെ ‘അസൽ റസ്റ്റോറൻറ്’ ഇനി പുതിയ മനേജ്മെൻറിന് കീഴിൽ പുതിയ പേരിലും ഭാവത്തിലും മോടിയിലും. ഗൃഹാതുര രുചിക്കൂട്ടുകൾ തീന്മേശയിലെത്തിച്ച് പ്രവാസികൾക്കിടയിൽ പ്രചുര പ്രചാരം നേടിയ സൽക്കാര ആൻഡ് വിൻഫുഡ് ഗ്രൂപ്പാണ് റസ്റ്റോറൻറ് നടത്തിപ്പിൽ കൈകോർക്കുന്നത്. തങ്ങളുടെ കാൻറീൻ റസ്റ്റോറൻറ് ശൃംഖലയുടെ ബ്രാഞ്ചായാണ് ‘അസൽ-കാൻറീൻ’ മാറുന്നതെന്നും നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി നാളെ (ആഗസ്റ്റ് 17, വ്യാഴാഴ്ച) പ്രവർത്തനം ആരംഭിക്കുമെന്നും മാനേജ്െമൻറ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബത്ഹ അപ്പോളോ ഡിമോറ ഹോട്ടലിനോട് ചേർന്നുള്ള അസൽ-കാൻറീൻ രുചിയാസ്വാദകരുടെ പുതിയ കേന്ദ്രമാകുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. ആതിഥേയത്വ മേഖലയിൽ ഒരു പതിറ്റാണ്ടിെൻറ പാരമ്പര്യത്തിൽ രണ്ട് വർഷം മുമ്പ് റിയാദ് നഗരത്തിലെ ഉലയയിൽ ആരംഭിച്ച കാൻറീൻ റെസ്റ്റോറൻറിന് സ്വദേശികളും വിദേശികളും വലിയ സ്വീകാര്യതയാണ് നൽകിയത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന ബത്ഹയിലെ പുതിയ ശാഖയായ അസൽ-കാൻറീനിൽ തനി നാടൻ കൂട്ടുകൾക്കൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തനത് രുചികളുമുണ്ടാകും. അറബിക് ചൈനീസ് വിഭവങ്ങളും ഏറ്റവും പുതിയ സ്വാദുകളും വിളമ്പും.
സൗഹൃദ സംഗമങ്ങൾ, കുടുംബ കൂട്ടായ്മകൾ, സംഘടനാ സമ്മേളനങ്ങൾ തുടങ്ങി എല്ലാ ഒത്തുചേരലുകൾക്കും അപ്പോളോ ഡിമോറ ഹോട്ടലിലെ എല്ലാ പാർട്ടി ഹാളുകളും അവിടേക്കുള്ള ഭക്ഷണവും ലഭ്യമാക്കുന്നതിന് അസൽ-കാൻറീനെ ബന്ധപ്പെടാമെന്ന് വാർത്താസമ്മേളനത്തിൽ അവർ അറിയിച്ചു.
ചെറുതും വലുതുമായ വരുമാനക്കാർക്ക് പ്രാപ്യമാകുന്ന രീതിയിലാണ് പുതിയ മെനു രൂപകല്പന ചെയ്തിട്ടുള്ളത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഈ മാസം 17,18,19 തിയതികളിൽ വെൽക്കം ഡ്രിങ്ക്, പൊറോട്ട, ബീഫ് കറി, ചിക്കൻ 65, ഗുലാബ് ജാമുൻ എന്നിവയടങ്ങിയ 15 റിയാലിെൻറ കോംബോ ഓഫർ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവോണ ദിനത്തിൽ 33 കൂട്ടുകളോടെ സ്വാദിഷ്‌ടമായ സദ്യ 39 റിയാലിന് നൽകും. കേരളത്തിൽ ഖ്യാതി കേട്ട ഷെഫുമാരുടെ സേവനം വൈകാതെ ലഭ്യമാകുമെന്നും പ്രതിനിധികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഓപ്പറേഷൻ മാനേജർ റോബർട്ട് കുമാർ, ഓപ്പറേററ് മാനേജ്‌മെൻറ് പ്രതിനിധി ഖാലിദ് പള്ളത്ത്, മാർക്കറ്റിങ് മാനേജർ മുഹമ്മദ് ജിംഷാദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

