സലിം കുമാറിന്റെ നിര്യാണം തീരാനഷ്ടം; മലപ്പുറം ജില്ലാ ഒ.ഐ.സി.സി അനുസ്മരണം
text_fieldsജിദ്ദ: മലയാള സിനിമയുടെ പ്രിയ കലാകാരനും കോൺഗ്രസ് പ്രസ്ഥാനത്തെ ഹൃദയത്തോട് ചേർത്തുവെച്ച ജനകീയ നടനുമായ സലിം കുമാറിെൻറ വേർപാട് കലാലോകത്തിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണെന്ന് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഫൈസൽ മക്കരപ്പറമ്പ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഒരു മിനിറ്റ് മൗനപ്രാർത്ഥനയോടെ സലിം കുമാറിെൻറ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
നാസർ വെളിയംങ്കോട് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. സാമൂഹിക വിഷയങ്ങളിൽ വ്യക്തമായ നിലപാടുകൾ സ്വീകരിക്കുകയും പൊതുജീവിതത്തിൽ സജീവ സാന്നിധ്യമായി നിലകൊള്ളുകയും ചെയ്ത സലിം കുമാറിെൻറ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. നവോദയ മുഖ്യ രക്ഷാധികാരി ഡോ. ഷിബു തിരുവനന്തപുരം, ജിദ്ദ കലാരത്ന നൃത്ത വിദ്യാലയം ചെയർപേഴ്‌സൺ ശ്രീതാ അനിൽകുമാർ, കെ.എം.സി.സി മലപ്പുറം ജില്ലാ സെക്രട്ടറി നാണി മാസ്റ്റർ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയംഗം സി.എം. അഹമ്മദ്, ഒ.ഐ.സി.സി സൗദി നാഷനൽ ട്രഷറർ യാസർ നായിഫ്, കോഴിക്കോട് ജില്ല പ്രസിഡൻറ് നാസർ കോഴിത്തൊടി, പ്രിൻസാദ് കാലിക്കറ്റ്, നാസർ സൈൻ, ഗഫൂർ വണ്ടൂർ, ഷൗക്കത്ത് പുഴക്കാട്ടിരി എന്നിവർ സംസാരിച്ചു. യു.എം. ഹുസ്സൈൻ മലപ്പുറം സ്വാഗതവും മുജീബ് കാളികാവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

