Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാജകൽപന:...

രാജകൽപന: സ്വദേശികള്‍ക്ക് ശമ്പള വര്‍ധനവും വിലക്കയറ്റ ആനുകൂല്യവും

text_fields
bookmark_border
രാജകൽപന: സ്വദേശികള്‍ക്ക് ശമ്പള വര്‍ധനവും വിലക്കയറ്റ ആനുകൂല്യവും
cancel
റിയാദ്: സൗദിയില്‍ സ്വദേശികള്‍ക്ക് ശമ്പള വര്‍ധനവും വിലക്കയറ്റ ആനുകൂല്യവും ഉള്‍പ്പെടെ എട്ടിന സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ച്​ സല്‍മാന്‍ രാജാവ് വിജ്ഞാപനം പുറത്തിറക്കി. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാ​​െൻറ ശിപാര്‍ശ പരിഗണിച്ചാണ് പ്രതികൂല സാമ്പത്തിക സാഹചര്യവും പുതിയ നികുതിയും നേരിടാനുള്ള വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതെന്ന് രാജകല്‍പനയില്‍ വ്യക്തമാക്കി.സിവില്‍, സൈനിക വിഭാഗത്തിന് വേതന വര്‍ധനവ് നടപ്പാക്കുന്നതാണ്​ രാജകല്‍പനയിലെ പ്രഥമ നിര്‍ദേശം. 2018 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ വരുന്ന വര്‍ധനവി​​െൻറ ശതമാനം വ്യക്തമാക്കിയിട്ടില്ല. വാര്‍ഷിക വര്‍ധനവ് എന്ന തോതിലാണ് സംഖ്യ കണക്കാക്കുക. ശമ്പളം ഇനി മുതൽ 27ാം തിയതി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.സിവില്‍, സൈനിക വിഭാഗത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതിമാസം ആയിരം റിയാല്‍ വിലക്കയറ്റ ആനുകൂല്യം നല്‍കുന്നതാണ് രണ്ടാമത്തെ പ്രഖ്യാപനം. ഒരു വര്‍ഷത്തേക്കാണ്​ ഈ സഹായം. പെന്‍ഷന്‍കാർക്ക്​ 500 റിയാലാണ് വിലക്കയറ്റ ആനുകൂല്യം. സ്വദേശി വിദാര്‍ഥികളുടെ സ്​റ്റൈപ​െൻറ്​ 10 ശതമാനം വര്‍ധിപ്പിച്ചു. തെക്കന്‍ അതിര്‍ത്തിയില്‍ സുരക്ഷ സേവനത്തിലുള്ളവര്‍ക്ക് 5,000 റിയാല്‍ പാരിതോഷികം നല്‍കും.ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ സ്വദേശികളുടെ മൂല്യ വര്‍ധിത നികുതി (അഞ്ച് ശതമാനം) സര്‍ക്കാര്‍ വഹിക്കും. സ്വദേശികള്‍ ആദ്യമായി വാങ്ങുന്ന വീടി​​െൻറ വാറ്റും സര്‍ക്കാര്‍ ഏറ്റെടുക്കും. എന്നാല്‍ ഈ സംഖ്യ എട്ടര ലക്ഷം റിയാലിൽ കവിയരുത്​.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSalary Increese Gulf News
News Summary - Salary Increese Saudi Gulf News
Next Story