സലഫി മദ്റസ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘടനവും പ്രവേശനോത്സവവും
text_fieldsനവീകരിച്ച ബത്ഹ റിയാദ് സലഫി മദ്റസ ഓഡിറ്റോറിയത്തിന്റെയും 2025ലെ പ്രവേശനോത്സവത്തിന്റെയും ഉദ്ഘാടനം അഡ്വ. ഹാരിസ് ബീരാൻ എം.പി നിർവഹിക്കുന്നു.
റിയാദ്: മൂന്ന് പതിറ്റാണ്ടിനു മുകളിലായി റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിൽ പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസയുടെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും 2025ലെ പ്രവേശനോത്സവത്തിന്റെയും ഉദ്ഘാടനവും അഡ്വ. ഹാരിസ് ബീരാൻ എം.പി നിർവഹിച്ചു. ഭൗതിക പഠനത്തോടൊപ്പം, മതപരമായ പഠനത്തിലും കുട്ടികൾ ശ്രദ്ധിക്കണമെന്നും പുതിയ കാലത്ത് നമ്മുടെ രാജ്യത്തിനെർ രാഷ്ട്രീയ, നിയമ വ്യവസ്ഥകളിലെ മാറ്റങ്ങൾ ചെറുപ്രായത്തിൽ തന്നെ കുട്ടികൾ മനസ്സിലാക്കണമെന്നും അഡ്വ. ഹാരിസ് ബീരാൻ എം.പി പറഞ്ഞു. വഖഫ് പോലുള്ള വിഷയങ്ങൾ ചർച്ചയാകുമ്പോൾ മുസ്ലിം വ്യക്തി നിയമങ്ങളടക്കമുള്ള മതപരമായ അവകാശങ്ങളെ കുട്ടികളെ ബോധ്യപ്പെടുത്തുവാൻ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണം.
റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ കഴിഞ്ഞ നാലു പതിറ്റാണ്ടായി റിയാദിൽ മത, സാമൂഹിക രംഗത്ത് നടത്തുന്ന സേവനങ്ങൾ പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കെ.എൻ.എം ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷനൽ കമ്മിറ്റി ട്രഷറർ മുഹമ്മദ് സുൽഫിക്കർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, കെ.എം.സി.സി റിയാദ് മണ്ഡലം പ്രസിഡൻറ് സി.പി മുസ്തഫ എന്നിവർ അതിഥികളായി പങ്കെടുത്തു. ബത്ഹ റിയാദ് സലഫി മദ്റസയുടെ പഠന രീതികളും, കുട്ടികളെ സാമൂഹികമായി ബോധവത്ക്കരിക്കുന്ന പാഠ്യേതര പദ്ധതികളും, സ്മാർട്ട് റൂം ക്ലാസ് സംവിധാനങ്ങളും, പതിറ്റാണ്ടുകളുടെ പരിചയവും റിയാദിലെ മലയാളികൾക്ക് ഏറെ സഹായകമാണെന്ന് പി.എം.എ. സലാം പറഞ്ഞു.
ഫർഹാൻ കാരകുന്ന് ആമുഖവും, ബാസിൽ പുളിക്കൽ നന്ദിയും പറഞ്ഞു. അബ്ദുൽ വഹാബ് പാലത്തിങ്ങൽ, ഇഖ്ബാൽ വേങ്ങര, ഫസൽ, സിഗബത്തുള്ള, മുജീബ് ഇരുമ്പുഴി, മുഹമ്മദ് നാജിൽ, മുജീബ് ഒതായി, വാജിദ് ചെറുമുക്ക്, വാജിദ് പുളിക്കൽ, റുക്സാന, റജീന, റസീന, റംല, സിൽസില, നസ്റിൻ എന്നിവർ നേതൃത്വം നൽകികെ.ജി മുതൽ ഏഴാം ക്ലാസ് വരെയും, ടീനേജ് കുട്ടികൾക്ക് പ്രത്യേക കോഴ്സും സംഘടിപ്പിക്കുന്നു. എല്ലാ ക്ലാസുകളിലേക്കും അഡ്മിഷൻ തുടരുന്നതായും, മദ്റസ ആവശ്യങ്ങൾക്ക് 0550524242, 0556113971, 0562508011 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

