സഖ്യസേന ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടിട്ടില്ലെന്ന് അന്വേഷണ സംഘം
text_fieldsറിയാദ്: യമനില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വ്യോമാക്രമണങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന വാദം തെറ്റാണെന്ന് സൗദിയുടെ യമന്‍ വസ്തുതാന്വേഷണ സംഘം വക്താവ് മന്‍സൂര്‍ അല്‍ മന്‍സൂര്‍ പറഞ്ഞു. ആരോപണമുയര്‍ന്ന ഏഴ് സംഭവങ്ങളെ സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാക്കിയാണ് സംഘം റിയാദിൽ വാർത്താസമ്മേളനം നടത്തിയത്. 2015 മുതല്‍ 2017 വരെയുള്ള ഏഴ് സംഭവങ്ങളിലാണ് സമിതി അന്വേഷണം നടത്തിയത്. ഇതില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന വാദം അന്വേഷണ സംഘം തള്ളി.
ബസിന് നേരെ നടത്തിയ ആക്രമണത്തില്‍ 17 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന വാദവും മന്‍സൂര്‍ നിഷേധിച്ചു. അന്ന് നടന്ന അപകടത്തിന് പിന്നില്‍ സഖ്യസേനയല്ല. കൊല്ലപ്പെട്ട കേസുകളില്‍ സാധാരണക്കാരാണെന്ന വാദവും ശരിയല്ല. കൊല്ലപ്പെട്ടത് ഹൂതി നേതാക്കളാണെന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ ഉന്നയിച്ച അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന അടക്കമുള്ളവര്‍ക്ക് ഇത് കൈമാറുമെന്നും അന്വേഷണ സംഘം അറിയിച്ചു. അന്വേഷണ സംഘത്തിലെ മറ്റ് ഉന്നതോദ്യോഗസ്ഥരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
