ഒ.ഐ.സി.സി ക്വിസ് മത്സരത്തിൽ സജീവിന് ഒന്നാം സ്ഥാനം
text_fieldsമത്സരത്തിലെ വിജയികൾ
റിയാദ്: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ ജീവിതവും സാമൂഹിക, രാഷ്ട്രീയ സംഭാവനകളും ആസ്പദമാക്കി ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ സജീവ്, ജൈസൽ ശാന്തിനഗർ, ജംഷീദ് ചെറുക്കാട് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികൾക്ക് ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ, ജനറൽ സെക്രട്ടറി സമീർ മാളിയേക്കൽ, കൺവീനർ അമീർ പട്ടണത്ത് എന്നിവർ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ മത്സരാർഥികൾക്കും ജില്ല കമ്മിറ്റി സർട്ടിഫിക്കറ്റുകൾ നൽകി.
രാഷ്ട്രീയ നേതാവും ഭരണകർത്താവും പൊതുപ്രവർത്തകനുമായ ആര്യാടൻ മുഹമ്മദിനെ ആഴത്തിൽ മനസ്സിലാക്കാൻ സാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് ക്വിസ് സംഘടിപ്പിച്ചതെന്ന് കൺവീനർ അമീർ പട്ടണത്ത് പറഞ്ഞു.
ക്വിസ് മാസ്റ്റർ ഉമറലി അക്ബറിന്റെ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത്, ഫൈസൽ തമ്പലക്കോടൻ, അൻസാർ വാഴക്കാട്, ഷറഫു ചിറ്റൻ, ബഷീർ മലപ്പുറം, സൈനുദ്ദീൻ പട്ടാമ്പി, ഉണ്ണി വാഴൂർ, പ്രഭാകരൻ, ഭാസ്കരൻ മഞ്ചേരി, ബഷീർ വാണിയമ്പലം, മുജീബ് മണ്ണാർമല എന്നിവർ മത്സരം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

