സൈന ജലീലിന് വിദ്യാഭ്യാസ മേന്മ പുരസ്കാരം കൈമാറി
text_fieldsതൃശൂർ ചേലക്കരയിൽ നടന്ന ചടങ്ങിൽ കേളി വിദ്യാഭ്യാസ മേന്മ പുരസ്കാരം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ സൈനക്ക് കൈമാറുന്നു
റിയാദ്: കേളി കലാസാംസ്കാരികവേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷംതോറും വിതരണം ചെയ്തുവരുന്ന വിദ്യാഭ്യാസ മേന്മ പുരസ്കാരം തൃശൂർ ചേലക്കരയിൽ നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കേളി ശുമൈസി യൂനിറ്റ് അംഗം എം. ജലീലിെൻറ മകൾ സൈനക്ക് സമ്മാനിച്ചു.
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടുന്ന കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്കാരം നൽകുന്നത്. ഈ വർഷം 26 കുട്ടികളാണ് പുരസ്കാരത്തിന് അർഹത നേടിയത്.
സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണനാണ് സൈന ജലീലിന് പുരസ്കാരം കൈമാറിയത്. പ്രവാസി സംഘം ചേലക്കര ഏരിയ സെക്രട്ടറി അബൂബക്കർ അധ്യക്ഷത വഹിച്ചു.കേളി കേന്ദ്ര കമ്മിറ്റി അംഗം സുരേഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം എൻ.എ. ജോൺ, കേളി മുൻ ജോയൻറ് സെക്രട്ടറി റഫീഖ് പാലത്ത് എന്നിവർ സംസാരിച്ചു.

