Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരോഗബാധിതനായ നാവികനെ...

രോഗബാധിതനായ നാവികനെ രക്ഷപ്പെടുത്തി

text_fields
bookmark_border
രോഗബാധിതനായ നാവികനെ രക്ഷപ്പെടുത്തി
cancel
camera_alt??????? ??????? ???????????? ????????????????? ??????? ???? ???????? ???????? ????????????????????????

യാമ്പു: കപ്പലിൽ വെച്ച്​ രോഗം മൂർഛിച്ച​ ഫിലിപ്പീൻസുകാരനായ നാവികനെ സൗദി അതിർത്തി രക്ഷാസേന രക്ഷപ്പെടുത്തി ആശു പത്രിയിൽ പ്രവേശിപ്പിച്ചു. ഇന്തോനേഷ്യയിൽ നിന്ന്​ ജൗജിപ്​തിലെ സൂയസ്​ പോർട്ടിലേക്ക്​ പോകുന്ന കപ്പലിലെ നാവികനാണ്​ രോഗബാധിതനായത്​. ഫിലിപ്പീൻസ്​ പൗരനായ ഒരാൾ എഴുന്നേറ്റ്​ നടക്കാൻ പോലും കഴിയാത്ത അവസ്​ഥയിൽ രോഗബാധിതനായി കഴിയുകയാണെന്ന വിവരം യാമ്പു പോർട്ടിലെ കൺട്രോൾ ടവറിലാണ് ആദ്യമെത്തിയത്​. ഇവിടെ നിന്ന്​ വിവരം കിട്ടിയതി​​െൻറ അടിസ്ഥാനത്തിൽ നടത്തിയ തെര​ച്ചിലിലാണ്​ കപ്പൽ കണ്ടെത്തി​ നാവികനെ രക്ഷിക്കാൻ കഴിഞ്ഞതെന്ന്​ അതിർത്തി രക്ഷാസേന​ വക്താവ്​ മുസ്​ഫർ അൽഖുറൈനി പറഞ്ഞു.


പട്രോളിങ്​ വിഭാഗത്തി​​െൻറ സഹായത്തോടെ കപ്പൽ നിൽക്കുന്ന സ്​ഥലം ആദ്യം നിർണയിച്ചു. കപ്പൽ കണ്ടെത്തി രക്ഷാബോട്ടുകൾ അതിനടുത്തെത്തി. വളരെ പെ​െട്ടന്ന്​ തന്നെ കപ്പലിനുള്ളിൽ കയറി നാവികനെ സുരക്ഷിതമായി കരയിലേക്ക്​ കൊണ്ടു​വരികയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്​തു.
പോർട്ട്​ ആംബുലൻസിൽ റോയൽ കമീഷൻ മെഡിക്കൽ സ​െൻററിലേക്കാണ്​​ കൊണ്ടുപോയത്​. ചികിത്സയിൽ കഴിയുന്ന നാവിക​​െൻറ ആരോഗ്യസ്​ഥിതി തൃപ്തികരമാണെന്നും വക്​താവ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisailorsaudi news
News Summary - sailor-saudi-saudi news
Next Story