സൈഫുദ്ദീൻ മാഞ്ചേരിയെ ആദരിച്ചു
text_fieldsസൈഫുദ്ദീൻ മാഞ്ചേരിക്ക് ഡോ. അബ്ദുൽ അസീസ് മെമേൻറാ കൈമാറുന്നു
റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ കെട്ടിടമായ തെണ്ണൂറ്റി ഒമ്പത് നിലയുള്ള കിങ്ഡം ടവർ ഓടിക്കയറി ഒന്നാമനായ നിലമ്പൂർ കരുളായി സ്വദേശി സൈഫുദ്ദീനെ കരുളായ് പ്രവാസി സംഘം റിയാദ് കമ്മിറ്റി മെമേൻറാ നൽകി ആദരിച്ചു. സംഘം പ്രസിഡൻറ് വി.കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു.ഡോക്ടർ അബ്ദുൽ അസീസ് സൈഫുവിന് മെമേൻറാ നൽകി ആദരിച്ചു. കൺവീനർ, സലീം മുണ്ടോടൻ സെക്രട്ടറിമാരായ, അലവി കുഞ്ഞാപ്പ, ജമാൽ, ടി.പി. ഇബ്രാഹീം ദുബൈ എന്നിവർ സംസാരിച്ചു. കെ.ടി. റഷീദ് സ്വാഗതവും മോയിൻകുട്ടി മുണ്ടോടൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

