സഫ്വാെൻറ മൃതദേഹം ഇന്ന് റിയാദിൽ ഖബറടക്കും
text_fieldsറിയാദ്: പനി ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരിച്ച മലപ്പുറം, തി രൂരങ്ങാടി, ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്വാെൻറ (41) മൃതദേഹം ബുധനാഴ്ച ഖ ബറടക്കും. ഇൗ മാസം രണ്ടിന് രാത്രി 9.30ഒാടെയാണ് റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ മരണം സ ംഭവിച്ചത്. പരിശോധനയിൽ ഇയാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. പനി ബാധിച്ച് അഞ്ചു ദിവസത്തിനുശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ആശുപത്രിയിലെത്തി അഞ്ചാം ദിവസം മരിച്ചു. സന്ദർശകവിസയിൽ മാർച്ച് എട്ടിന് റിയാദിലെത്തിയ ഭാര്യ ഖമറുന്നിസ ഒപ്പമുണ്ടായിരുന്നു.
സഫ്വാൻ റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. ദമ്പതികൾക്ക് കുട്ടികളില്ല. പരേതരായ കെ.എൻ.പി. മുഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അസീസ്, ശംസുദ്ദീൻ, അബ്ദുൽ സലാം, ഇല്യാസ്, മുസ്തഫ, റിസ്വാൻ (ദുബൈ), ലുഖ്മാൻ (ഖുൻഫുദ), സൈഫുനിസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ. റിയാദ് ചെമ്മാട് അസോസിയേഷെൻറ സജീവ പ്രവർത്തകനായിരുന്നു സഫ്വാൻ.
നിയമനടപടികൾ പൂർത്തീകരിക്കാൻ തുടക്കം മുതൽ സാമൂഹികപ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, സി.പി. മുസ്തഫ, സിദ്ദീഖ് കല്ലുപറമ്പൻ, മുനീർ മക്കാനിയത്ത് എന്നിവരാണ് നേതൃത്വം നൽകുന്നത്. ഭാര്യ ഖമറുന്നിസയും ഇവരോടൊപ്പം ഫ്ലാറ്റ് പങ്കിട്ട് താമസിച്ചിരുന്ന മറ്റൊരു കുടുംബത്തിലെ ഭർത്താവും ഭാര്യയും ഒന്നര വയസ്സുള്ള കുട്ടിയും ക്വാറൻറീനിൽ കഴിയുകയാണ്. പരിശോധനഫലം കാത്തിരിക്കുകയാണ്. ഇവർക്ക് ആരോഗ്യപ്രശ്നങ്ങളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
