സഫിയ അജിത്ത് വോളിബാൾ ടൂർണമെന്റിന് സമാപനം; സ്റ്റാർസ് റിയാദ് ചാമ്പ്യന്മാർ
text_fieldsദമ്മാം: നാലാമത് സഫിയ അജിത്ത് മെമ്മോറിയൽ വോളിബാൾ ടൂർണമെന്റ് കലാശ പോരാട്ടത്തിൽ അൽ ബാറ്റിൻ സ്പൈക്കേഴ്സിനെ പരാജയപ്പെടുത്തി സ്റ്റാർസ് റിയാദ് കിരീടം ചൂടി.
ദമ്മാം അൽ സുഹൈമി ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്കാണ് അൽ ബാറ്റിൻ സ്പൈക്കേഴ്സ് ടീമിനെ സ്റ്റാർസ് റിയാദ് പരാജയപ്പെടുത്തിയത്.
സെമി ഫൈനൽ മത്സരങ്ങളിൽ അൽ ബാറ്റിൻ സ്പൈക്കേഴ്സ്, ഖോർഖ സ്പോർട്സിനെയും സ്റ്റാർസ് റിയാദ്, കെ.എ.എസ്.സിയെയും തോൽപിച്ചാണ് ഫൈനലിൽ എത്തിയത്.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി സ്റ്റാർസ് റിയാദിലെ ദീപക് ഷെട്ടിയെയും ബെസ്റ്റ് സെറ്ററായി സ്റ്റാർസ് റിയാദിലെ ദിനേശിനെയും ബെസ്റ്റ് അറ്റാക്കറായി അൽ ബാറ്റിൻ സ്പൈക്കേഴ്സിലെ ഷാഹിലിനെയും ബെസ്റ്റ് സ്മാഷറായി സ്റ്റാർസ് റിയാദിലെ മുദ്ദസിറിനെയും തിരഞ്ഞെടുത്തു. ഫെയർ പ്ലേ അവാർഡ് ഖോർഖ സ്പോർട്സ് നേടി.ചാമ്പ്യന്മാരായ സ്റ്റാർസ് റിയാദ് ടീമിന് നവയുഗം കേന്ദ്രരക്ഷാധികാരി ഷാജി മതിലകം ട്രോഫിയും കാഷ് പ്രൈസും സമ്മാനിച്ചു. ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, ട്രഷറർ സാജൻ കണിയാപുരം, സഹഭാരവാഹികളായ അരുൺ ചാത്തന്നൂർ, ഗോപകുമാർ അമ്പലപ്പുഴ എന്നിവർ മറ്റു സമ്മാനങ്ങൾ വിതരണം ചെയ്തു.
സക്കീർ ഹുസൈനും മുഹമ്മദാലിയും മുഖ്യ റഫറിമാരായി മത്സരങ്ങൾ നിയന്ത്രിച്ചു.
ജിതേഷും സന്തോഷും ലൈൻ റഫറിമാരായി. അരുൺ ചാത്തന്നൂർ, ബിജു വർക്കി, സന്തോഷ് ചാങ്ങോലിക്കൽ, സജീഷ് പട്ടാഴി, നിസ്സാം കൊല്ലം, ഗോപകുമാർ, തമ്പാൻ നടരാജൻ, സനു മഠത്തിൽ, സാജി അച്യുതൻ, ഉണ്ണികൃഷ്ണൻ, സാബിദ്, ഷംനാദ്, അച്ചുത് സജി, കൃഷ്ണൻ, ഷിജു പാലക്കാട്, ജിതേഷ് എം.സി, ഷിംസി, ടോണി, ജോജി രാജൻ, രവി ആന്ത്രോട്, റഷീദ് പുനലൂർ, മധു, നാസർ കടവിൽ, രാജൻ, ജാബിർ, ഇർഷാദ്, നയിം, റിയാസ്, ഷീബ സാജൻ, ആമിന റിയാസ്, മഞ്ജു അശോക്, കോശി തരകൻ, ശ്രീലാൽ, ഷിജാത്ത്, അഷറഫ് എന്നിവർ ടൂർണമെൻറിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

