സഫിയ അജിത്ത് മെമ്മോറിയൽ വോളിബാൾ ഫെബ്രു. 22ന്
text_fieldsദമ്മാം: പരേതയായ സൗദി അറേബ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകയും നവയുഗം സാംസ്കാരികവേദി വൈസ് പ്രസിഡന്റുമായിരുന്ന സഫിയ അജിത്തിന്റെ സ്മരണക്ക് നവയുഗം സംഘടിപ്പിക്കുന്ന വോളിബാൾ ടൂർണമെന്റിെന്റ അഞ്ചാം പതിപ്പ് ഫെബ്രുവരി 22, 23 തീയതികളിൽ ദമ്മാമിൽ നടക്കും. നവയുഗം കേന്ദ്ര കായികവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സഫിയ അജിത്ത് മെമ്മോറിയൽ വോളിബാൾ ടൂർണമെന്റ് ദമ്മാം അൽസുഹൈമി ഫ്ലൈഡ് ലൈറ്റ് (കാസ്ക്) ഗ്രൗണ്ടിലാണ് നടക്കുന്നത്. സൗദി അറേബ്യയിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിലെ പ്രാഥമിക മത്സരങ്ങൾ വ്യാഴാഴ്ചയും സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ചയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

