Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ഫി​യ അ​ജി​ത്​...

സ​ഫി​യ അ​ജി​ത്​ മെ​മ്മോ​റി​യ​ൽ വോ​ളി​ബാ​ൾ; ദ​മ്മാം ഇ​ന്ത്യ​ൻ വോ​ളി ക്ല​ബ് ടീം ​ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
Safia Ajith Memorial Volleyball
cancel
camera_alt

ന​വ​യു​ഗം സം​ഘ​ടി​പ്പി​ച്ച സ​ഫി​യ അ​ജി​ത്​ മെ​മ്മോ​റി​യ​ൽ വേ​ളിബാ​ൾ ടു​ർ​ണ​മെൻറി​ലെ ജേ​താ​ക്ക​ൾ

ദ​മ്മാം: ന​വ​യു​ഗം സ​ഫി​യ അ​ജി​ത്​ മെ​മ്മോ​റി​യ​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെൻറി​ന്‍റെ അ​ഞ്ചാം പ​തി​പ്പി​ന് ദ​മ്മാ​മി​ൽ സ​മാ​പ​ന​മാ​യി. അ​ൽ സു​ഹൈ​മി ഫ്ള​ഡ്​​ലി​റ്റ്​ വോ​ളി​ബാ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ സി​ഗ്മ ജു​ബൈ​ൽ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ദ​മ്മാം ഇ​ന്ത്യ​ൻ വോ​ളി ക്ല​ബ്​ ടൂ​ർ​ണ​മെ​ന്‍റ്​ ചാ​മ്പ്യ​ന്മാ​രാ​യി (സ്‌​കോ​ർ 25-23, 25-20, 25-16). ആ​ദ്യ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വോ​ളി ക്ല​ബ്​ ടീം ​സ്​​റ്റാ​ർ​സ് റി​യാ​ദി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന്​ സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യും ര​ണ്ടാ​മ​ത്തെ സെ​മി ഫൈ​ന​ലി​ൽ സി​ഗ്​​ന ജു​ബൈ​ൽ ടീം ​ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് കാ​സ്‌​ക്​ ദ​മ്മാം ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യു​മാ​ണ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.

ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഇ​ന്ത്യ​ൻ വോ​ളി ക്ല​ബ്​ ടീ​മി​ലെ ന​വീ​ദി​നെ​യും ബെ​സ്​​റ്റ്​ സെ​റ്റ​റാ​യി ഇ​ന്ത്യ​ൻ വോ​ളി ക്ല​ബ്​ ടീ​മി​ലെ സൊ​ഹൈ​ലി​നെ​യും ബെ​സ്​​റ്റ്​ ഡി​ഫ​ൻ​ഡ​റാ​യി സി​ഗ്മ ജു​ബൈ​ൽ ടീ​മി​​ന്‍റെ സെ​യ്‌​ദി​നെ​യും ബെ​സ്​​റ്റ്​ സ്മാ​ഷ​റാ​യി ഇ​ന്ത്യ​ൻ വോ​ളി ക്ല​ബ്​ ടീ​മി​ലെ അ​ൻ​സാ​ബി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റണ്ണറപ്പ്​ ടീം

ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​നു​ശേ​ഷം​ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ന​വ​യു​ഗം ക​ലാ​വേ​ദി സെ​ക്ര​ട്ട​റി ബി​നു​കു​ഞ്ഞു സ്വാ​ഗ​തം പ​റ​ഞ്ഞു. ന​വ​യു​ഗം കേ​ന്ദ്ര​നേ​താ​ക്ക​ളാ​യ ശ​ര​ണ്യ ഷി​ബു, ബി​ജു വ​ർ​ക്കി, ഗോ​പ​കു​മാ​ർ, നി​സാം കൊ​ല്ലം, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, വി​നീ​ഷ്, ന​ന്ദ​കു​മാ​ർ, ര​വി ആ​ന്ത്രോ​ട്, വ​ർ​ഗീ​സ്, സ​ജീ​ഷ് പ​ട്ടാ​ഴി, മ​ഞ്ജു അ​ശോ​ക്, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, സം​ഗീ​ത ടീ​ച്ച​ർ, നാ​സ​ർ ക​ട​വി​ൽ, രാ​ജ​ൻ കാ​യം​കു​ളം, റ​ഷീ​ദ് പു​ന​ലൂ​ർ, ജാ​ബി​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ൻ വോ​ളി ക്ല​ബ്​ ടീ​മി​ന് ന​വ​യു​ഗം സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും കാ​യി​ക​വേ​ദി സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ചെ​ങ്ങോ​ലി​ക്ക​ൽ കാ​ഷ് പ്രൈ​സും സ​മ്മാ​നി​ച്ചു. റ​ണ്ണ​റ​പ്പാ​യ സി​ഗ്​​മ ജു​ബൈ​ൽ ടീ​മി​ന് കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സ​ഹീ​ർ​ഷാ ട്രോ​ഫി​യും ട്ര​ഷ​റ​ർ സാ​ജ​ൻ ക​ണി​യാ​പു​രം കാ​ഷ് പ്രൈ​സും സ​മ്മാ​നി​ച്ചു. ഗോ​പ​കു​മാ​ർ അ​മ്പ​ല​പ്പു​ഴ, നി​സാം കൊ​ല്ലം, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, പ്രി​ജി കൊ​ല്ലം, ന​ന്ദ​ൻ, രാ​ജ​ൻ കാ​യം​കു​ളം എ​ന്നി​വ​ർ മ​റ്റു​ള്ള പു​ര​സ്​​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

അ​ഹ​മ്മ​ദ്, സു​രേ​ഷ് എ​ന്നി​വ​ർ മു​ഖ്യ റ​ഫ​റി​മാ​രും ഇ​ർ​ഷാ​ദ്, അ​രു​ൺ എ​ന്നി​വ​ർ ലൈ​ൻ റ​ഫ​റി​മാ​രു​മാ​യി മ​ത്സ​രം നി​യ​ന്ത്രി​ച്ചു. സ്‌​ക്കോ​ർ ബോ​ർ​ഡ് ജോ​ജി രാ​ജ​ൻ, ര​വി അ​ന്ത്രോ​ട് എ​ന്നി​വ​രും നി​യ​ന്ത്രി​ച്ചു. ന​വ​യു​ഗം നേ​താ​ക്ക​ളാ​യ ശ്രീ​ലാ​ൽ, ര​വി ആ​ന്ത്രോ​ട്, ജോ​ജി രാ​ജ​ൻ, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, സ​നൂ​ർ കൊ​ദ​റി​യ, എ​ബി, ബി​നോ​യ്, റി​യാ​സ്, റ​ഷീ​ദ് പു​ന​ലൂ​ർ, രാ​ജ​ൻ കാ​യം​കു​ളം, ജാ​ബി​ർ, നി​സാം കൊ​ല്ലം, വ​ർ​ഗീ​സ് കൊ​ദ​രി​യ എ​ന്നി​വ​ർ മ​ത്സ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navayugam Safia Ajith Memorial Volleyball TournamentDammam Indian Volleyball Club
News Summary - Safia Ajith Memorial Volleyball; Dammam Indian Volleyball Club Team Champions
Next Story